53 ദി​വ​സം നീ​ണ്ട ദൗ​ത്യം; കാ​ളി​കാ​വി​ലെ ആ​ളെ​ക്കൊ​ല്ലി ക​ടു​വ കെ​ണി​യി​ൽ കു​ടു​ങ്ങി

മ​ല​പ്പു​റം: കാ​ളി​കാ​വി​ലെ ആ​ളെ​ക്കൊ​ല്ലി ക​ടു​വ​യെ പി​ടി​കൂ​ടി. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ എ​സ്റ്റേ​റ്റി​ൽ വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ച കെ​ണി​യി​ലാ​ണ് ക​ടു​വ കു​ടു​ങ്ങി​യ​ത്.

നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​ന് അ​നു​സ​രി​ച്ച് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തേ​ക്ക് തി​രി​ച്ചി​ട്ടു​ണ്ട്. ഇ​വ​ർ സ്ഥ​ല​ത്തെ​ത്തി​യ​ശേ​ഷ​മേ കൂ​ട്ടി​ൽ കു​ടു​ങ്ങി​യ​ത് ആ​ളെ​ക്കൊ​ല്ലി ക​ടു​വ ത​ന്നെ​യാ​ണോ എ​ന്ന് സ്ഥി​രീ​ക​രി​ക്കൂ.

മെ​യ്‌ 15നാ​ണ് കാ​ളി​കാ​വി​ൽ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യ പാ​ല​ത്തി​ങ്ങ​ലി​ലെ ക​ള​പ്പ​റ​മ്പി​ൽ ഗ​ഫൂ​ർ അ​ലി​യെ (44) ക​ടു​വ ആ​ക്ര​മി​ച്ച് കൊ​ന്ന് തി​ന്ന​ത്. സു​ഹൃ​ത്താ​യ അ​ബ്ദു​ൽ സ​മ​ദ് ക​ണ്ടു​നി​ൽ​ക്കേ​യാ​ണ് ക​ടു​വ ഗ​ഫൂ​റി​നു മേ​ൽ ചാ​ടി​വീ​ണ് ക​ഴു​ത്തി​നു പി​ന്നി​ൽ ക​ടി​ച്ചു​വീ​ഴ്ത്തി വ​ലി​ച്ചി​ഴ​ച്ചു കൊ​ണ്ടു​പോ​യ​ത്.

ഇ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ ക​ടു​വ​യെ പി​ടി​കൂ​ടാ​ൻ കൂ​ട് സ്ഥാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ 53-ാം ദി​വ​സം മാ​ത്ര​മാ​ണ് ക​ടു​വ​യെ പി​ടി​കൂ​ടാ​നാ​യ​ത്.

Related posts

Leave a Comment