ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്ന പടം എന്തിനാണു ചെയ്തതെ ന്ന് എനിക്കറിയില്ല. എനിക്കതില്‍ ഖേദമുണ്ട്. പടത്തിനുവേണ്ടി അവര്‍ വിളിച്ചു. ഞാന്‍ പോയി. മോഹന്‍ലാലിന്റെ പിന്നിൽ നില്ക്കുന്ന പോലെ ഒരു കഥാപാത്രം.
എന്തിനാണു ഞാന്‍ ഇതൊക്കെ ചെയ്യുന്നതെന്നു തോന്നി. എന്തിനാണു ഞാന്‍ ആ സിനിമ ചെയ്തതെന്ന് ഏറ്റവും കൂടുതല്‍ പശ്ചാത്തപിക്കുന്ന സിനിമയാണു ക്രിസ്ത്യന്‍ ബ്രദേഴ്സ്. സെറ്റില്‍ ഞാന്‍ അതിനെക്കുറിച്ച് ഒന്നും മിണ്ടാതെ നിന്നു. റോള്‍ ചെയ്യാമെന്നു സമ്മതിച്ചു പോയി അത് ചെയ്തു. ആദ്യം പത്തുദിവസത്തെ ഡേറ്റ് ആയിരുന്നു ചോദിച്ചത്.
പിന്നീട് അത് 20 ദിവസമായി. എനിക്കു കിട്ടേണ്ട തുക ഞാന്‍ ചോദിച്ചുവാങ്ങി. ആ സിനിമയിലേതു കയ്പേറിയ അനുഭവമായിരുന്നു. ആനന്ദ് നീ എന്തിന് ഈ ക്യാരക്ടര്‍ ചെയ്യുന്നുവെന്നു സെറ്റില്‍വച്ചുതന്നെ ബിജു മേനോന് ചോദിച്ചിരുന്നു. ബിജു മേനോന് ഓര്‍ക്കുന്നുണ്ടോ എന്ന്
എനിക്കറിയില്ല. -ആനന്ദ്