പാലേരിമാണിക്യം എന്ന ചിത്രം രഞ്ജിത്തേട്ടന് നിര്‍ബന്ധിച്ചതുകൊണ്ടാണു ചെയ്തത്. ചീരു എന്ന കഥാപാത്രം. ആ കഥാപാത്രത്തെക്കുറിച്ച് എഴുതുമ്പോള്‍ എന്റെ മുഖമാണു മനസില്‍ വന്നതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതുപോലെ സോള്‍ട്ട് ആന്‍ഡ് പേപ്പര്‍ സിനിമ ചെയ്യുമ്പോള്‍ ആര്‍ക്കും വലിയ പ്രതീക്ഷ ഇല്ലായിരുന്നു.
പക്ഷേ, ചിത്രം സൂപ്പര്‍ഹിറ്റാകുമെന്ന് എനിക്ക് പ്രതീക്ഷ യുണ്ടായിരുന്നു. വലിയ ആത്മവിശ്വാസത്തോടെയാണ് ആ ചിത്രം ചെയ്തത്. മിസ് ഇന്ത്യ മത്സരത്തില്‍ ഐശ്വര്യ റായിക്കൊപ്പവും സുസ്മിത സെന്നിനൊപ്പവും അടുത്ത് ഇടപഴകിയിട്ടുണ്ട്. ഞാനും ഐശ്വര്യറായിയും ഒരു മുറിയിലായിരുന്നു താമസം.
പക്ഷേ, എനിക്കു സുസ്മിത സെന്നിനെയായിരുന്നു ഇഷ്ടം. നല്ല സ്വഭാവമായിരുന്നു. എല്ലാവരെയും ആകര്‍ഷിക്കുന്ന രീതിയിലായിരുന്നു പെരുമാറ്റം. ഞാന്‍ ഭക്ഷണപ്രിയയാണെന്ന് പലര്‍ക്കും അറിയാം.
ലാലേട്ടനോടൊപ്പം ഇരിക്കുകയാണെങ്കില്‍ എനിക്ക് ഡയറ്റ് ചെയ്യാന്‍ സാധിക്കില്ല. കഴിക്കൂവെന്നാണ് അദ്ദേഹം പറയുന്നത്. പക്ഷേ, ലാലേട്ടന് നന്നായി ഡയറ്റ് ചെയ്യാറുണ്ട്. അദ്ദേഹം നന്നായി ഭക്ഷണം പാകംചെയ്യും.
-ശ്വേതാ മേനോന്