തീ​യ​റ്റ​റി​ൽ പോ​യി അ​ച്ഛ​നും അ​മ്മ​യു​മൊ​ക്കെ ഞാ​ൻ അ​ഭി​ന​യി​ച്ച സി​നി​മ ക​ണ്ട​താ​ണ് എ​ന്‍റെ ഏ​റ്റ​വും വ​ലി​യ സ​ന്തോ​ഷം: സാ​ജു ന​വോ​ദ​യ

വെ​ള്ളി​മൂ​ങ്ങ​യു​ടെ സം​വി​ധാ​യ​ക​ൻ ജി​ബു ചേ​ട്ട​ന്‍റെ വൈ​ഫ് തന്‍റെ ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​യു​ടെ സ്ഥി​രം പ്രേ​ക്ഷ​ക​യാ​യി​രു​ന്നു എന്ന് സാജു നവോദയ. അ​ന്ന് എ​ന്നെ​കു​റി​ച്ച് പ​റ​ഞ്ഞ​പ്പോ​ൾ മി​മി​ക്രി​ക്കാ​ർ വേ​ണ്ടെ​ന്നാ​ണു പു​ള്ളി ആ​ദ്യം പ​റ​ഞ്ഞ​ത്. പ​ക്ഷേ, പി​ന്നെ ചേ​ച്ചി പി​ടി​ച്ചി​രു​ത്തി എ​ന്‍റെ പ​രി​പാ​ടി​ക​ൾ ഒ​ക്കെ കാ​ണി​ച്ചു കൊ​ടു​ത്ത​പ്പോ​ഴാ​ണു പു​ള്ളി​ക്ക് ഓ​ക്കെ ആ​യ​ത്.

പു​ള്ളി ക​ണ്ട അ​ന്ന​ത്തെ രൂ​പ​വും മ​റ്റു​മൊ​ക്കെ ക​റ​ക്റ്റാ​യി​രു​ന്നു. കു​റ​ച്ച് ന​മ്മു​ടെ രൂ​പ​ത്തി​ലും ഭാ​വ​ത്തി​ലും ഒ​ക്കെ​യു​ണ്ടു കാ​ര്യം. എ​നി​ക്കു സി​നി​മ​യി​ൽ വ​ന്ന​തി​ൽ ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള കാ​ര്യം വേ​റെ​യാ​ണ്. വെ​ള്ളി​മൂ​ങ്ങ കാ​ണാ​ൻ അ​ച്ഛ​നും അ​മ്മ​യുമൊ​ക്കെ വ​ന്നി​രു​ന്നു. അ​വ​രൊ​ന്നും തി​യ​റ്റ​റി​ൽ പോ​കുന്ന​ത് ഞാ​ൻ ഒ​രി​ക്ക​ലും ക​ണ്ടി​ട്ടി​ല്ല.

കൃ​ഷിപ്പ​ണി​യു​മാ​യി ന​ട​ക്കു​ന്ന ആ​ളു​ക​ളല്ലേ? അ​ച്ഛ​ൻ ഒ​രു മ​ങ്കി ക്യാ​പ് ഒ​ക്കെ വ​ച്ചാ​ണു തി​യ​റ്റ​റി​ൽ ഇ​രു​ന്ന​ത്, എ​സി ആ​യ​തുകൊ​ണ്ട്. സി​നി​മ​യി​ൽ വ​ന്ന് കു​റേ സ്ഥ​ല​വും മ​റ്റു​മൊ​ക്കെ വാ​ങ്ങു​ന്ന​ത​ല്ല കാ​ര്യം. ഇ​തൊ​ക്കെ​യാ​ണ് എ​നി​ക്കു​ണ്ടാ​യ സ​ന്തോ​ഷം എന്ന് സാജു നവോദയ പറഞ്ഞു.

Related posts

Leave a Comment