തിരുവനന്തപുരം: കഴിഞ്ഞ നാലര വര്‍ഷക്കാലമായി പിണറായി സര്‍ക്കാരിന്റെ ജനദ്രോഹ നടപടികളെ പൊതുജനമധ്യത്തില്‍ എത്തിക്കാന്‍ മികച്ച പ്രവര്‍ത്തനം നടത്തിയ പ്രസ്ഥാനമാണു യൂത്ത് കോണ്‍ഗ്രസെന്നു കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന് ഇന്നലെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചതിലുള്ള പ്രതികരണമായാണു ഷാനിമോള്‍ ഉസ്മാന് തന്റെ നിലപാടു വ്യക്തമാക്കിയത്. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ഷാനിമോള്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
ഖജനാവിലെ പണം ധൂര്‍ത്തടിച്ച് നവകേരള സദസ് നടത്തിയപ്പോള്‍ അതിനെതിരേ പോലീസിന്റെയും ഗുണ്ടകളുടെയും ആക്രമണം ഏറ്റുവാങ്ങിയതു യൂത്ത് കോണ്‍ഗ്രസുകാരാണ്. സര്‍വകലാശാലകളെ കലാപഭൂമിയാക്കുന്ന എസ്എഫ്ഐ യെയാണോ മാതൃകയാക്കേണ്ടതെന്നും ഷാനിമോള്‍ ചോദിക്കുന്നു.