ജറുസലേം: ബെഞ്ചമിൻ നെതന്യാഹു സർക്കാർ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. യുണൈറ്റഡ് തോറ ജുഡെയിസം (യുടിജെ) കക്ഷിയിലെ അംഗങ്ങൾ രാജിവയ്ക്കാൻ തീരുമാനിച്ചതോടെയാണ് സർക്കാർ പ്രതിസന്ധിയിലായത്.
മതവിദ്യാർഥികൾക്ക് സൈനിക സേവനം ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് യുടിജെ അംഗങ്ങൾ രജിവയ്ക്കുന്നത്. യുടിജെയെ അനുകൂലിക്കുന്ന മറ്റൊരു പാർട്ടിയായ ഷാസും മുന്നണി വിടുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.
നിലവിൽ നെതന്യാഹുവിനു നേരിയ ഭൂരിപക്ഷം ഉണ്ടെങ്കിലും ഷാസ് കൂടി പന്തുണ പിൻവലിച്ചാൽ ഭൂരിപക്ഷം നഷ്ടമാകും. നയം തിരുത്താൻ നെതന്യാഹുവിന് 48 മണിക്കൂർ കൂടി സമയം നൽകുമെന്ന് യുടിജെ വ്യക്തമാക്കി.