ജോ​സ് വി​ഭാ​ഗം രാ​ജി​വ​ച്ച​തി​നു ശേ​ഷം മാ​ത്രം ച​ർ​ച്ചയെന്ന് ഉ​മ്മ​ൻ ചാ​ണ്ടി

തി​രു​വ​ന​ന്ത​പു​രം: കോ​ട്ട​യം ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ജോ​സ് കെ. ​മാ​ണി വി​ഭാ​ഗം രാ​ജി​വ​ച്ച​തി​നു ശേ​ഷം മാ​ത്ര​മേ ച​ർ​ച്ച​യു​ള്ളെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ഉ​മ്മ​ൻ ചാ​ണ്ടി. കേ​ര​ള കോ​ണ്‍​ഗ്ര​സ് പ്ര​ശ്ന​ങ്ങ​ളി​ല്‍ യു​ഡി​എ​ഫി​ന്‍റെ തീ​രു​മാ​നം ആ​ദ്യം ന​ട​പ്പാ​ക്ക​ണം. ജോ​സ് കെ. ​മാ​ണി വി​ഭാ​ഗം രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ് അ​റി​യി​ച്ച​താ​ണ്.

ഇ​രു​വി​ഭാ​ഗ​ങ്ങ​ളും ചി​ല നി​ര്‍​ദേ​ശ​ങ്ങ​ളും ആ​വ​ശ്യ​ങ്ങ​ളും യു​ഡി​എ​ഫി​നെ അ​റി​യി​ച്ചു. നി​ല​വി​ലെ തീ​രു​മാ​ന​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കി​യ ശേ​ഷം മ​റ്റ് വി​ഷ​യ​ങ്ങ​ളി​ല്‍ ച​ര്‍​ച്ച തു​ട​രു​മെ​ന്നും ഉ​മ്മ​ന്‍​ചാ​ണ്ടി പ​റ​ഞ്ഞു.

Related posts

Leave a Comment