മലയാളമല്ലാത്ത ഭാഷകളിലൊന്നും അത്ര കംഫര്‍ട്ട് ആയ ആളല്ല താനെന്ന് ദിലീഷ് പോത്തൻ. സംസാരിക്കുമ്പോള്‍ പോലും പ്രയാസമാണ്. അതുകൊണ്ട് അനുരാഗ് കശ്യപിനോടു സംസാരിക്കുമ്പോള്‍ അതിന്റേതായ ബുദ്ധിമുട്ടുണ്ടായിരുന്നു. ഭാഷയുടെ ഒരു ബുദ്ധിമുട്ടുള്ളതിനാല്‍ ഞാന്‍ അദ്ദേഹത്തോടു കുറച്ചേ സംസാരിച്ചിട്ടുള്ളു എന്നതാണു റിയാലിറ്റി.
ഞാന്‍ പൊതുവേ മലയാളമല്ലാത്ത സിനിമകള്‍ വളരെ കുറച്ചുകാണുന്ന ആളാണ്. പിന്നെ റൈഫിള്‍ ക്ലബിലേക്കു വരുമ്പോള്‍ അതിന്റെ റൈറ്റേഴ്സിനെയും ഡയറക്ടറിനെയും ഉറച്ചു വിശ്വസിച്ചു എന്നതാണ്. എനിക്ക് അങ്ങനെ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ള ആരും ആ ടീമിലില്ലായിരുന്നു. ആ പ്രൊജക്റ്റില്‍ നമ്മള്‍ക്ക് ആദ്യം മുതലേ ഒരു കോണ്‍ഫിഡന്‍സുണ്ടായിരുന്നു. കഥാപാത്രങ്ങളും മനോഹരമായിരുന്നു എന്ന് ദിലീഷ് പോത്തന് പറഞ്ഞു.