കൊല്ലം: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് എറണാകുളം-പറ്റ്ന റൂട്ടിൽ പ്രതിവാര സ്പെഷൽ ട്രെയിൻ അനുവദിച്ച് ദക്ഷിണ റെയിൽവേ.
എറണാകുളം ജംഗ്ഷൻ – പറ്റ്ന സ്പെഷൽ ( 06085) ഈ മാസം 25, ഓഗസ്റ്റ് ഒന്ന്, എട്ട്, 15 തീയതികളിലാണ് സർവീസ് നടത്തുക.
എറണാകുളത്ത് നിന്ന് രാത്രി 11 ന് പുറപ്പെടുന്ന ട്രെയിൻ നാലാം ദിവസം രാവിലെ 3.30 ന് പറ്റ്നയിൽ എത്തും.തിരികെയുള്ള സർവീസ് (06086) ഈ മാസം 28, ഓഗസ്റ്റ് നാല്, 11, 18 തീയതികളിലാണ് ഓടുക.
പറ്റ്നയിൽ നിന്ന് രാത്രി 11.45 ന് യാത്ര തിരിക്കുന്ന ട്രെയിൻ നാലാം ദിവസം രാവിലെ 10.30 ന് എറണാകുളം ജംഗ്ഷനിൽ എത്തും.എസി ടൂ ടയർ-ന്ന്, ഏസി ത്രീ ടയർ-രണ്ട്, സ്ലീപ്പർ ക്ലാസ്- 13, ജനറൽ സെക്കന്റ് ക്ലാസ്-നാല്, അംഗപരിമിതർ – രണ്ട് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ. ആലുവ, തൃശൂർ, പാലക്കാട് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. മുൻകൂർ റിസർവേഷൻ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.