കുമരകം: പഞ്ചായത്തിലെ വായനശാല പ്രദേശവാസികൾക്ക് ആശ്വാസം, ഇനി അവരുടെ കോഴികളെ കുടുതലായി കാണാതാകുകയില്ല. കോഴിമോഷ്ടാവായ പെരുമ്പാമ്പ് പിടിയിലായി. പ്രദേശത്തെ പല വീടുകളിലെയും കോഴികളെ പതിവായി കാണാതായിരുന്നു.
എന്നാൽ, കോഴികളെ കാണാതാകുന്നത് എങ്ങനെയെന്ന് ആർക്കും പിടികിട്ടിയിരുന്നില്ല. യഥാർഥ കോഴിക്കള്ളൻ ഇന്നലെ പിടിയിലായി. ഒമ്പതാം വാർഡിലെ വായനശാലക്കു സമീപമുള്ള ഒരു വ്യക്തിയുടെ വീട്ടിലെ കോഴിക്കൂട്ടിൽനിന്നാണ് കൂറ്റൻ പെരുന്പാമ്പിനെ പിടികൂടിയത്.
ഫോറസ്റ്റ് വകുപ്പിൽ വിവരം അറിയിച്ചതിനെത്തുടർന്ന് കോട്ടയത്തെ ഫോറസ്റ്റ് ഓഫീസിന്റെ നിർദേശമനുസരിച്ച് സർപ്പ വോളണ്ടിയർ പി.സി. അഭിനേഷ് സ്ഥലത്തെത്തി പെരന്പാമ്പിനെ പിടികൂടി , ഉൾവനത്തിൽ പാമ്പിനെ തുറന്നു വിടുമെന്ന് അഭിനേഷ് പറഞ്ഞു.