പ്ര​ഭാ​ത​ഭ​ക്ഷ​ണം ക​ഴി​ക്കു​മ്പോ​ൾ ഉ​ച്ച​ഭ​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചും, ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ക്കു​മ്പോ​ൾ അ​ത്താ​ഴ​ത്തെ​ക്കു​റി​ച്ചും ചി​ന്തി​ക്കും: ഉ​റ​ക്ക​മു​ണ​രു​ന്ന​തു​ത​ന്നെ ഭ​ക്ഷ​ണ​ത്തി​നാ​യാ​ണ്; പ്രിയങ്ക ചോപ്ര

ഭ​ക്ഷ​ണ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് ന​ടി പ്രി​യ​ങ്ക ചോ​പ്ര. എ​നി​ക്കു ഭ​ക്ഷ​ണം വ​ള​രെ ഇ​ഷ്ട​മാ​ണ്. ഭ​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചു ചി​ന്തി​ക്കാ​തി​രി​ക്കാ​ൻ ക​ഴി​യി​ല്ല. ഞാ​ൻ ഭ​ക്ഷ​ണ​ത്തി​നാ​യി ജീ​വി​ക്കു​ന്നു. ഉ​റ​ക്ക​മു​ണ​രു​ന്ന​തു​ത​ന്നെ ഭ​ക്ഷ​ണ​ത്തി​നാ​യാ​ണ്. പ്ര​ഭാ​ത​ഭ​ക്ഷ​ണം ക​ഴി​ക്കു​മ്പോ​ൾ ഉ​ച്ച​ഭ​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചും ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ക്കു​മ്പോ​ൾ അ​ത്താ​ഴ​ത്തെ​ക്കു​റി​ച്ചും ചി​ന്തി​ക്കും.

ഒ​രു പു​തി​യ ന​ഗ​ര​ത്തി​ലെ​ത്തു​മ്പോ​ൾ അ​വി​ടെ ഏ​റ്റ​വും മി​ക​ച്ച ഭ​ക്ഷ​ണ​ശാ​ല​ക​ൾ ക​ണ്ടെ​ത്തു​ക എ​ന്ന​താ​ണ് എ​ന്‍റെ ഹോ​ബി. എ​റ്റ​വും പ്രി​യ​പ്പെ​ട്ട​തു തീ​ർ​ച്ച​യാ​യും ഇ​ന്ത്യ​ൻ ഭ​ക്ഷ​ണ​മാ​ണ്. സാ​ധാ​ര​ണ​യാ​യി മു​ട്ട, ഓം​ലെ​റ്റ്, ടോ​സ്റ്റ്, അ​വോ​ക്കാ​ഡോ ടോ​സ്റ്റ് എ​ന്നി​വ ക​ഴി​ക്കാ​റു​ണ്ട്.

എ​ന്നാ​ൽ ഇ​ഡലി, ദോ​ശ, അ​ല്ലെ​ങ്കി​ൽ പോ​ഹ… അ​ള​വി​ൽ കൂ​ടു​ത​ൽ ക​ഴി​ക്കു​മ്പോ​ൾ കി​ട്ടു​ന്ന സം​തൃ​പ്തി വേ​റെ​ത​ന്നെ​യാ​ണ്. രാ​വി​ലെ പ​റാ​ത്ത​ക​ൾ ക​ഴി​ക്കാ​നാ​ണ് ഏ​റ്റ​വും താ​ത്പ​ര്യം. ഉ​ച്ച​ഭ​ക്ഷ​ണം വീ​ട്ടി​ൽ നി​ന്നു​ത​ന്നെ ക​ഴി​ക്കാ​ൻ പ​ര​മാ​വ​ധി ശ്ര​മി​ക്കാ​റു​ണ്ട്. ഇ​ന്ത്യ​യി​ലാ​യി​രി​ക്കു​മ്പോ​ൾ വീ​ട്ടു​ഭ​ക്ഷ​ണം മാ​ത്ര​മേ ക​ഴി​ക്കാ​റു​ള്ളൂ എ​ന്ന് പ്രി​യ​ങ്ക ചോ​പ്ര പ​റ​ഞ്ഞു.

Related posts

Leave a Comment