നാടും രാജ്യവും ഭാഷയുമൊക്കെ മറന്ന് ആളുകൾ പരസ്പരം വിവാഹം കഴിക്കുന്നത് പതിവാണ്. ഇപ്പോഴിതാ ഡച്ചുകാരിയായ അമ്മായിയമ്മയ്ക്ക് ഇന്ത്യക്കാരിയായ തന്റെ അമ്മ കൊടുത്ത സമ്മാനമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
മറ്റൊന്നുമല്ല ഒരു സ്റ്റീൽ പാത്രമാണ്. ഇന്ത്യക്കാരെ സംബന്ധിച്ച് സ്റ്റീൽ പാത്രങ്ങളും കളിമൺ പാത്രങ്ങളുമൊക്കെ നമ്മുടെ ഒരു വികാരമാണ് എന്ന് തന്നെ പറയാം. സമ്മാനങ്ങൾ നൽകാനുമൊക്കെ നമ്മൾ ഏറ്റവും കൂടുതൽ തെരഞ്ഞെടുക്കുന്നതും ഇത്തരത്തിലുള്ള പാത്രങ്ങളായിരിക്കും.
പ്രഭു വിഷാ എന്ന യൂസർ ആണ് സോഷ്യൽ മീഡിയയിൽ ഇത് പങ്കുവച്ചിരിക്കുന്നത്. ഈ വീഡിയോ ഒരു മില്ല്യണിലധികം ആളുകൾ ഇപ്പോൾ തന്നെ കണ്ടു കഴിഞ്ഞു.
രസം എന്തെന്നാൽ ഈ പാത്രത്തിൽ അദ്ദേഹത്തിന്റെ അമ്മായിയമ്മ ഒരു ഡെസേർട്ട് ഉണ്ടാക്കി. ശരിക്കും പാത്രത്തിന്റെ ഡിസൈനിലാണ് ഡെസേർട്ട് ഉള്ളത്. അതുകൊണ്ട്തന്നെ അത് കാണാനും നല്ല ചന്തമാണ്. വീഡിയോ വൈറലായതോടെ ഈ മനോഹരമായ പാത്രം എവിടെ വാങ്ങാൻ കിട്ടുമെന്നാണ് ആളുകളുടെ ചോദ്യം. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.