തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സാംസ്കാരിക വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ പിടിച്ചുവച്ചിരുന്നുവെന്ന് രൂക്ഷ വിമര്‍ശനവുമായി വിവരാവകാശ കമ്മീഷണര്‍ അഡ്വ. എ. ഹക്കിം.വിവരാവകാശ കമ്മീഷന് വായിക്കാന്‍ പോലും നല്‍കാതെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചില ഉദ്യോഗസ്ഥര്‍ പൂഴ്ത്തി വച്ചിരുന്നു. രാജാവിനെക്കാള്‍ വലിയ രാജഭക്തി ചില ഉദ്യോഗസ്ഥര്‍ കാണിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ നിയമപ്രകാരം സിവില്‍ കോടതിയുടെ അധികാരം പ്രയോഗിക്കേണ്ടി വന്നു. റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ സര്‍ക്കാര്‍ തന്റെ സുരക്ഷ വര്‍ധിപ്പിച്ചു. സര്‍ക്കാരില്‍ നിന്നും നല്ല പിന്തുണ ലഭിച്ചു.
എന്നാല്‍ കമ്മീഷനില്‍ നിന്നു പ്രതീക്ഷിച്ച പിന്തുണ കിട്ടിയില്ലെന്നും അദ്ദേഹം തുറന്നടിച്ചു. വിവരാവകാശ കമ്മീഷണര്‍ സ്ഥാനത്ത് നിന്നും ഇന്ന് വിരമിക്കാനിരിക്കെയാണ് അദ്ദേഹം വെളിപ്പെടുത്തല്‍ നടത്തിയത്. തനിക്ക് ഔദ്യോഗിക വാഹനം അനുവദിച്ചെങ്കിലും അതില്‍ യാത്ര ചെയ്യാന്‍ സാധിച്ചില്ല.
ഓഫീസ് വരെ കാര്‍ എത്തിയെങ്കിലും പിന്നീട് അത് കണ്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.വിരമിച്ചാലും വിവരാവകാശ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകും.
റിട്ടയറിംഗ് മൂഡില്‍ പോകുന്ന ഒരു സംവിധാനമായ വിവരാവകാശ കമ്മീഷനെ സജീവമാക്കിയെന്നും അതിലെ പ്രശ്നങ്ങള്‍ ആകാമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.്