ഞാൻ മീശയില്ലാതെ അഭിനയിക്കുന്നത് ആദ്യമായിട്ടാണ്. പിന്നെ, സുമതി വളവിലെ കഥാപാത്രത്തിനായി ഞാൻ തടി കൂട്ടി. ഈ കഥാപാത്രത്തിന് അൽപം കുടവയർ വേണം. ഇക്കാര്യം അഭിലാഷ് പിള്ളയാണ് എന്നോടു പറയുന്നത്. ‘ഇനി കുറച്ചു നാളത്തേക്ക് വർക്കൗട്ട് ഒന്നും ചെയ്തേക്കരുത്’ എന്ന് അഭിലാഷ് എന്നോടു പറഞ്ഞു.
തടി കൂട്ടാൻ അഭിലാഷ് പറയുന്ന സമയത്ത് ഞാൻ ശബരിമലയ്ക്ക് പോകാൻ മാല ഇട്ടിരിക്കുകയായിരുന്നു. അതുകൊണ്ട് നോൺ വെജ് കഴിച്ച് തടി കൂട്ടാൻ കഴിയില്ലായിരുന്നു. പിന്നെ, ചോറ് കഴിച്ചാണ് സിനിമയിൽ കാണുന്ന തടിയും കുടവയറും ഉണ്ടാക്കിയെടുത്തത്.
അതിനൊപ്പം കാച്ചിൽ പുഴുങ്ങിയതും കപ്പ പുഴുക്കും ചേനയും ചേമ്പും ഒക്കെ കഴിച്ചാണ് ശരീരഭാരം വർധിപ്പിച്ചത്. ശരീരഭാരം വർധിപ്പിച്ചപ്പോഴാണ് ആ കഥാപാത്രത്തിന് ഒരു വ്യത്യസ്തത തോന്നിയത്.
പിന്നെ, ഹംസ എന്ന കഥാപാത്രം ഒരു അലസനും മടിയനും ഒക്കെയാണ്. ഭക്ഷണം കഴിക്കുക, രണ്ടെണ്ണം അടിക്കുക, കിടന്നുറങ്ങുക– ഇത്രയേുള്ളൂ ഹംസയുടെ ആഗ്രഹങ്ങൾ. -ജയകൃഷ്ണൻ