കൊല്ലം: സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച് എംഡിഎം എ കടത്തിയ കേസുകളിൽ പ്രതിയായ യുവതിയെ പോലീസ് കരുതൽ തടങ്കലിലാക്കി.വെള്ളിമൺ ഇടവട്ടം ശൈവം വീട്ടിൽ അനില രവീന്ദ്രൻ (33) നെയാണ് തടങ്കലിലാക്കിയത്.
ഇക്കഴിഞ്ഞ മാർച്ചിൽ കാറിൽ കടത്തിക്കൊണ്ട് വന്ന 40 ഗ്രാം എംഡിഎംഎയുമായി അനില പിടിയിലായിരുന്നു.പോലീസ് ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിൽ രഹസ്യഭാഗത്ത് ഒളിപ്പിച്ചിരുന്ന 56 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
ബംഗളൂരുവിൽ നിന്ന് എംഡിഎംഎ വാങ്ങി കൊല്ലത്തെ ചില്ലറ വില്പനക്കാർക്ക് എത്തിക്കുന്നത് ഇവർ പതിവാക്കി വന്നതോടെയാണ് കരുതൽ തടങ്കലിലാക്കാൻ പോലീസ് തീരുമാനിക്കുന്നത്.
നേരത്തെ 2021 ഒക്ടോബറിൽ മൂന്ന് ഗ്രാം എംഡിഎംഎയും അഞ്ച് ഗ്രാം ഹാഷിഷ് ഓയിലുമായി തൃക്കാക്കരയിലുള്ള ഫ്ലാറ്റിൽ നിന്നും അനില അറസ്റ്റിലായിട്ടുണ്ട്.