പൂച്ചകൾക്കായി ഒരുക്കിയ മെട്രോ സബ്വേ ആണിപ്പോൾ വൈറലാകുന്നത്. ചൈനീസ് യൂട്യൂബറായ സിംഗ് ഷിലിയാണ് തന്റെ പൂച്ചകൾക്കായി ഒരു മിനിയേച്ചർ മെട്രോ സ്റ്റേഷനും സബ്വേയും നിർമിച്ചത്. ഇതിന്റെ വീഡിയോ അദ്ദേഹം തന്റെ സിംഗ്സ് വേൾഡ് എന്ന യൂട്യബ് ചാനലിൽ പങ്കുവച്ചു.
മെട്രോ ട്രെയിനിൽ സന്തോഷത്തോടെ പൂച്ചകൾ യാത്ര ചെയ്യുന്നതും കൗതുകത്തോടെ അവയൊക്കെ നോക്കി നടക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. മൂന്ന് ലക്ഷത്തോളം ആളുകളാണ് ഇതിനോടകം ഈ വീഡിയോ കണ്ടത്. ഈ വീഡിയോയ്ക്ക് സമൂഹ മാധ്യമങ്ങൾ ഇരുകൈയോടെയാണ് സ്വീകരിച്ചത്.
മനുഷ്യരേക്കാൾ മികച്ച പൊതുഗതാഗത സൗകര്യം പൂച്ചകൾക്ക് ലഭിക്കുന്നെന്നാണ് വീഡിയോ കണ്ടവർ കമന്റ് ചെയ്തത്. ഇദ്ദേഹത്തിന്റെ കഴിവുകൾക്ക് തക്കമായ അംഗീകാരം ലഭിക്കണമെന്നാണ് പലരും അഭിപ്രായപ്പെട്ടത്.