എന്നെ കൊല്ലാൻ  പറഞ്ഞ് വിട്ടത് എ.എൻ ഷംസീർ; ഒടുവിൽ തന്നെ വെട്ടിയതിന് പിന്നിലെ നേതാവിന്‍റെ പേര് വെളിപ്പെടുത്തി സി.ഒ.ടി നസീർ

ക​ണ്ണൂ​ർ: ത​ല​ശേ​രി എം​എ​ൽ​എ എ.​എ​ൻ. ഷം​സീ​റി​നെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി വ​ധ​ശ്ര​മ​ത്തി​നി​ര​യാ​യ വി​മ​ത നേ​താ​വ് സി.​ഒ.​ടി. ന​സീ​ർ. ത​ന്നെ കൊ​ല​പ്പെ​ടു​ത്താ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​തു ഷം​സീ​റാ​ണെ​ന്ന് ന​സീ​ർ ആ​രോ​പി​ച്ചു.

ഷം​സീ​റി​നെ​തി​രെ മൊ​ഴി ന​ൽ​കി​യി​ട്ടും പോ​ലീ​സ് കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നും വ​ട​ക​ര​യി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന പി. ​ജ​യ​രാ​ജ​നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കു​ക​യാ​യി​രു​ന്നു ഇ​വ​രു​ടെ ല​ക്ഷ്യ​മെ​ന്നും ന​സീ​ർ ആ​രോ​പി​ച്ചു. ഷം​സീ​റി​നെ​തി​രെ പ​ല ത​വ​ണ പോ​ലീ​സി​നു മൊ​ഴി ന​ൽ​കി​യെ​ങ്കി​ലും, കേ​സ് അ​ട്ടി​മ​റി​ക്കാ​നാ​ണു പോ​ലീ​സ് ശ്ര​മി​ച്ച​തെ​ന്നും ന​സീ​ർ കു​റ്റ​പ്പെ​ടു​ത്തി.

മേ​യ് 18-ന് ​രാ​ത്രി​യാ​ണ് ന​സീ​റി​നു​നേ​രേ വ​ധ​ശ്ര​മ​മു​ണ്ടാ​യ​ത്. സു​ഹൃ​ത്തി​നൊ​പ്പം ബൈ​ക്കി​ൽ സ​ഞ്ച​രി​ക്ക​വെ ത​ല​ശേ​രി പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തു​വ​ച്ച് ന​സീ​റി​നു വെ​ട്ടേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ആ​യു​ധ​ങ്ങ​ളു​മാ​യി ബൈ​ക്കി​ലെ​ത്തി​യ മൂ​ന്നം​ഗ​സം​ഘ​മാ​ണ് ന​സീ​റി​നെ ആ​ക്ര​മി​ച്ച​ത്. ന​സീ​റി​നെ ആ​ദ്യം ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ത​ല​ശേ​രി​യി​ലെ ഉ​ന്ന​ത​നാ​യ ജ​ന​പ്ര​തി​നി​ധി​യും ര​ണ്ട് പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​മാ​ണ് ത​ന്നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച​തി​നു പി​ന്നി​ലെ​ന്ന് ന​സീ​ർ നേ​ര​ത്തെ ആ​രോ​പി​ച്ചി​രു​ന്നു. ജ​ന​പ്ര​തി​നി​ധി​യു​ടെ പേ​ര് ന​സീ​ർ പ​റ​ഞ്ഞി​രു​ന്നി​ല്ല.

Related posts