അമ്മയെ കൊലപ്പെടുത്തിയെന്ന കേസില്‍ മകനെ കോടതി വെറുതെവിട്ടു

PKD-COURTതലശേരി: അമ്മയെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ മകനെ കോടതി വെറുതെവിട്ടു. ശ്രീകണ്ഠപുരം ചിമ്മിണിയിലെ ഊട്ടുമുഖത്ത് ചിന്നമ്മയെ (58) കൊലപ്പെടുത്തിയെന്ന കേസില്‍ മകന്‍ ജിനേഷ് ഏബ്രഹാമിനെയാണ് തെളിവുകളുടെ അഭാവത്തില്‍ സംശയത്തിന്‍െറ ആനുകൂല്യം നല്‍കി തലശേരി മൂന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വെറുതെ വിട്ടത്. 2012 സെപ്റ്റംബര്‍ 17ന് വൈകുന്നേരം അഞ്ചോടെയായിരുന്നു കേസിനാസ്പദമായ സംഭവം. അടുക്കളയില്‍ മകന്‍െറ മര്‍ദനത്തിനിരയായ ചിന്നമ്മ ഓടി രക്ഷപ്പെടുന്നതിനിടയില്‍ നിലത്തുവീണപ്പോള്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണു പോലീസ് കേസ്.

എന്നാല്‍ പഠിപ്പില്‍ മിടുക്കനായിരുന്ന പ്രതി സല്‍സ്വഭാവിയായിരുന്നുവെന്നും ഇതിനിടയില്‍ മാനസികരോഗം പിടിപെട്ടതായും ഇതിന് ചികിത്സ നടത്തിയിരുന്നതായും രേഖകള്‍ ഉണ്ടെന്നും പ്രതി അബോധാവസ്ഥയിലാണ് കുറ്റകൃത്യം നടത്തിയതെന്നുമായിരുന്നു പ്രതിഭാഗത്തിന്‍െറ വാദം. മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ഫോറന്‍സിക് സര്‍ജന്‍ ഡോ. എസ്. ഗോപാലകൃഷ്ണപിള്ളയും സാക്ഷിമൊഴിയില്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു.

Related posts