തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമം രാഷ്ട്രീയ കാപട്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കോടതിയില്‍ യുവതി പ്രവേശനത്തിന് അനുകൂലമായി നല്കിയ സത്യവാങ്മൂലം പിന്വലിക്കുമൊയെന്ന് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം. നാമജപഘോഷയാത്രയ്ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്വലിക്കുമൊയെന്നും അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ ഒന്‍പതര വര്‍ഷമായി ശബരിമല വികസനത്തിന് ഒന്നും ചെയ്യാത്ത സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ രാഷ്ട്രീയനേട്ടം കൊയ്യാനാണു ശ്രമിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ശബരിമല തീര്‍ഥാടനത്തെ പ്രതിസന്ധിയിലാക്കിയെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
ആദ്യം ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമുദായ സംഘടനകളുടെ നിലപാട് അവര്‍ പറയട്ടെയെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ മനഃപൂര്‍വം കാണാതിരുന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.