തൃശൂർ: കുന്നംകുളം കസ്റ്റഡി മർദനസംഭവം ആളിക്കത്തിക്കാൻ രണ്ടും കൽപ്പിച്ച് കോണ്‍ഗ്രസ്. ഇന്ന് പോലീസുകാരന്റെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. മർദിച്ച പോലീസുകാർ കാക്കിയിട്ട് വീടിനു പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുന്നറിയിപ്പ് നൽകി. രമേശ് ചെന്നിത്തല ഇന്ന് മർദനമേറ്റ സുജിത്തിനെ കാണും. നിയമനടപടികളുടെ തുടർച്ചയെക്കുറിച്ച് സുജിത് ഇന്ന് വിശദീകരിക്കും.
സംഭവത്തിൽ ഡിജിപി നിയമോപദേശം തേടി. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനായ സുജിത്തിനെ കസ്റ്റഡിയിൽ മർദിച്ച സംഭവത്തിൽ പോലീസുകാർക്കെതിരെയുള്ള അച്ചടക്കനടപടി പുന; പരിശോധിക്കുന്നതിലാണ് ഡിജിപി പരിശോധന നടത്തുക. ഡിഐജിയുടെ അച്ചടക്ക നടപടി ഐജിയെ കൊണ്ട് പുനപ്പരിശോധിക്കാനാണ് തീരുമാനം. കോടതിയിൽ കേസ് നിൽക്കുന്പോൾ പുനഃപരിശോധ സാധ്യമാണോ എന്നാണ് നിയമോപദേശം. കോടതി അലക്ഷ്യമാകിലെങ്കിൽ ഉടൻ അച്ചക്കട നടപടി പുനഃപരിശോധിക്കും. നിലവിൽ മൂന്നു പോലീസുകാരുടെ രണ്ട് ഇൻഗ്രിമെന്റാണ് റദാക്കിയത്.
സുജിത്തിന് പോലീസ് സ്റ്റേഷനിൽ വെച്ച് മർദനമേറ്റ സംഭവത്തിൽ പ്രതിഷേധം ശക്തമായി തുടരാൻ കോണ്‍ഗ്രസ് തീരുമാനിച്ചു. സുജിത്തിനെ തല്ലിയ പോലീസുകാരൻ ശശിധരന്റെ വീട്ടിലേക്ക് പ്രവർത്തകർ ഇന്ന് മാർച്ച് നടത്തും. ശക്തമായ പ്രതിഷേധമാണ് യൂത്ത് കോണ്‍ഗ്രസും നടത്തുന്നത്. പ്രതിപ്പട്ടികയിലുള്ള ഉദ്യോഗസ്ഥൻ സജീവന്റെ വീടിന് മുന്പിൽ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ഗുണ്ടകളെന്ന് ആലേഖനം ചെയ്ത പോസ്റ്ററുകൾ പതിപ്പിച്ചിരുന്നു.
കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല സുജിത്തിനെ ഇന്ന് നേരിട്ട് കാണും. കഴിഞ്ഞ ദിവസങ്ങളിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും സുജിത്തിനെ സന്ദർശിച്ചിരുന്നു. സുജിത്ത് ഒറ്റയ്ക്കല്ലെന്നും മുന്നോട്ടുള്ള പോരാട്ടത്തിന് പാർട്ടി ഒപ്പമുണ്ടാകുമെന്ന് ഇരുവരും അറിയിക്കുകയും ചെയ്തിരുന്നു. പ്രതികളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷമായ ഭാഷയിലാണ് സതീശൻ പ്രതികരിച്ചത്.കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത സമരം കോണ്‍ഗ്രസ് നയിക്കുമെന്നാണ് വി.ഡി. സതീശൻ പറഞ്ഞത്. സുജിത്തിനെ തല്ലിയവർ കാക്കിയിട്ട് വീടിനു പറത്തിറങ്ങില്ലെന്നും സതീശൻ മുന്നറിയിപ്പ് നൽകിയിരുന്നു. സർക്കാരിന്റെ നടപടികൾ എന്തെന്ന് അറിയാൻ കാത്തിരിക്കുകയാണെന്നും സതീശൻ പറഞ്ഞു.
സുജിത്തിന് ക്രൂരമർദനമേറ്റ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് തൃശൂർ ജില്ലാ പോലീസ് മേധാവിക്ക് നൽകിയ നിർദേശം. 2023 ഏപ്രിൽ അഞ്ചിനാണ് കോണ്‍ഗ്രസ് പ്രവർത്തകന് കസ്റ്റഡിയിൽ മർദനം നേരിട്ടത്. രണ്ടുവർഷത്തെ നിയമപോരാട്ടത്തിന് ഒടുവിൽ വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരമാണ് മർദന ദൃശ്യങ്ങൾ ലഭിച്ചത്.
തിരുവോണദിനത്തിൽ തൃശൂർ ഡിഐജി ഓഫീസിന് മുന്പിൽ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ പ്രതീകാത്മക കൊലച്ചോറ് സമരവും സംഘടിപ്പിച്ചു. പോലീസുകാരെ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന ഉന്നതല പോലീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള പ്രതിഷേധമായാണ് യൂത്ത് കോണ്‍ഗ്രസ് തൃശൂർ ജില്ല കമ്മിറ്റി ഡിഐജി ഓഫീസിനു മുന്നിൽ കുറ്റാരോപിതരായ പോലീസുകാർക്ക് പ്രതീകാത്മകമായി കൊലച്ചോറ് വിളന്പി പ്രതിഷേധിച്ചത്.