പെരിങ്ങോം: നെതര്‍ലാൻഡിലേക്ക് വീസ വാഗ്ദാനം ചെയ്ത് ഒന്‍പതുപേരെ വഞ്ചിച്ചതായുള്ള പരാതിയില്‍ പെരിങ്ങോം പോലീസ് കേസെടുത്തു. മുടിക്കാനം സ്വദേശിയും പെരിങ്ങോം കൂവപ്പൊയിലിലെ താമസക്കാരനുമായ അംബുജാക്ഷന് നല്കിയ പരാതിയിലാണ് ആലപ്പുഴയിലെ രാജേന്ദ്രന് പിള്ളക്കെതിരെ കേസെടുത്തത്.
പരാതിക്കാരനായ അംബുജാക്ഷനെ കൂടാതെ യു.വി. അഖില്‍, പി. മിഥുന്, കെ.സുനിഷ്, വി. വിക്രാന്ത്, സി.പി. ജോസ്മി, പി. ജിതിന്, വി.പി. വിപിന്‍, രാജേഷ് എന്നിവരും വഞ്ചിക്കപ്പെട്ടതായി പരാതിയിലുണ്ട്. ഇവരില്‍നിന്നെല്ലാം കഴിഞ്ഞ ജൂലൈ 17ന് ഒരുലക്ഷം രൂപ വീതം ബാങ്ക് അക്കൗണ്ട് വഴി കൈക്കലാക്കിയതായാണ് പരാതി.
ഇതിനുശേഷം പരാതിക്കാരനും പരാതിയില്‍ പറയുന്ന പരിചയക്കാര്‍ക്കും പണം തിരിച്ച് നല്‍കാതെയും വീസ നല്‍കാതെയും വഞ്ചിച്ചതായുള്ള പരാതിയിലാണ് പെരിങ്ങോം പോലീസ് കേസെടുത്തത്.സമാന രീതിയില്‍ വഞ്ചിച്ചതായുള്ള പരാതിയില്‍ പ്രതിക്കെതിരെ കഴിഞ്ഞദിവസം പയ്യന്നൂര്‍ പോലീസും കേസെടുത്തിരുന്നു.