ഹാപ്പി വെഡിംഗ് എന്ന ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് ഗ്രേസ് ആന്റണി. കോമഡി റോളുകളും കാരക്ടർ വേഷങ്ങളും ഒരുപോലെ ഇണങ്ങുന്ന നടി കൂടിയാണ് ഗ്രേസ്. മോഡലും ക്ലാസിക്കൽ നർത്തകിയും കൂടിയാണ് താരം.
ഇപ്പോഴിതാ ഗ്രേസ് ആന്റണി വിവാഹിതയായി എന്ന വാർത്തയാണ് പുറത്ത് വരുന്നത്. വിവാഹ വേഷത്തിൽ താലി ചാർത്തി വരന്റെ കൈയും പിടിച്ചുള്ള ചിത്രം താരം ഫേസ്ബുക്കിൽ പങ്കുവച്ചു. ജസ്റ്റ് മാരീഡ് എന്ന ഹാഷ് ടാഗോടുകൂടിയാണ് ചിത്രം പങ്കുവച്ചത്.
അതീവ രഹസ്യമായിട്ടാണ് ചടങ്ങുകളെല്ലാം കഴിഞ്ഞത്. വിവാഹത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ താരം പുറത്ത് വിട്ടിട്ടില്ല. ഫോട്ടോ ഷെയർ ചെയ്തതിനു പിന്നാലെ ഉണ്ണി മുകുന്ദൻ, ശ്രിന്ദ തുടങ്ങി ഒട്ടനവധി താരങ്ങൾ ദന്പതികൾക്ക് ആശംസകൾ അറിയിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.