ദാന്പത്യ ജീവിതത്തിന്റെ വിജയത്തെക്കുറിച്ച് മോഹൻലാൽ പറഞ്ഞവാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. സ്ട്രോംഗായ ഫാമിലി ലൈഫിന് പിന്നിൽ വലിയ രഹസ്യമൊന്നുമില്ല. സിനിമയിൽ നിന്നു വിവാഹം കഴിച്ചവർ ഡിവോഴ്സാകുന്നതിന്റെ പേർസന്റേജ് കുറവാണ്. ഈ മേഖലയിൽനിന്നല്ലാതെ എത്രയോ ഡിവോഴ്സുകൾ നടക്കുന്നു. കേരളത്തിൽ അതൊരു ഫാഷനായി മാറുകയാണ്.
കല്യാണം കഴിക്കുന്നതുതന്നെ ഡിവോഴ്സിനുവേണ്ടിയാണെന്നുള്ള കോൺസെപ്റ്റായി. ഞങ്ങളുടെ കുടുംബത്തിലും പലവിധ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ആണ് എന്ന് പറയുന്നതും പെണ്ണ് എന്ന് പറയുന്നതും രണ്ട് കെമിസ്ട്രിയാണ്. അത് ആദ്യം മനസിലാക്കാൻ ശ്രമിക്കുക എന്നതാണ് പ്രധാനം എന്ന് മോഹൻലാൽ പറഞ്ഞു.