തളിപ്പറമ്പ്: പെരുന്പാന്പിനെ കൊന്ന് കറിവച്ചുകഴിച്ച രണ്ടുപേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. മാതമംഗലം പാണപ്പുഴ സ്വദേശികളായ യു. പ്രമോദ് (40), സി. ബിനീഷ് (37) എന്നിവരെയാണ് തളിപ്പറമ്പ് റേഞ്ച് ഓഫിസര്‍ പി.വി. സനൂപ് കൃഷ്ണന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
റേഞ്ച് ഓഫീസര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് സ്പെഷല്‍ ഡ്യൂട്ടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി. പ്രദീപന്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ പി.പി. രാജീവന്, എം.വീണ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ വീട്ടുപരിസരത്തു വച്ച് പിടികൂടിയത്. വന്യജീവി സംരക്ഷണ നിയമം 2022 ഷെഡ്യൂള്‍ ഒന്നിൽപ്പെട്ട പെരുമ്പാമ്പിനെ പിടികൂടുന്നതും കൊല്ലുന്നതും കുറ്റകരമാണ്.