ലാലേട്ടന് പ്രസിഡന്റ് സ്ഥാനത്തേക്കില്ല എന്നു വ്യക്തമാക്കിയതോടെയാണ് ആ ഉത്തരവാദിത്തം താന്‍ ഏറ്റെടുത്തതെന്ന് ശ്വേതാ മേനോൻ. ‘ഞാന്‍ അദ്ദേഹത്തിനു കീഴിലുള്ള വൈസ് പ്രസിഡന്റുമാരില്‍ ഒരാളായിരുന്നു. സംഘടനയെയും അതിന്റെ കാര്യങ്ങളെയും കുറിച്ച് മതിയായ അനുഭവവും ധാരണയും ഉണ്ടായിരുന്നു.
വനിതാ അംഗങ്ങളോടും അവരുടെ പ്രശ്നങ്ങളോടും സംഘടന നിസംഗത പുലര്‍ത്തുന്നു എന്ന ധാരണ ഇല്ലാതാക്കാന്‍ ശ്രമിക്കും. പല കാരണങ്ങളാല്‍ അമ്മയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സ്ക്രീനിംഗിന് വിധേയയാകാന്‍ പോകുന്ന വനിതാ പ്രസിഡന്റായിരിക്കും ഞാന്‍. തെരഞ്ഞെടുപ്പുസമയത്ത് എനിക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസില്‍ അദ്ഭുതം തോന്നി.
മത്സരിക്കുമ്പോള്‍ എല്ലാത്തരം തടസങ്ങളും ഞാന്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും, പ്രശസ്ത നടന്മാര്ക്കും സംവിധായകര്‍ക്കും ഒപ്പം ചില ക്ലാസിക് മലയാള സിനിമകളില്‍ അഭിനയിച്ചതിനും അതിനിടയില്‍ സംസ്ഥാന അംഗീകാരം നേടിയതിനും എനിക്കെതിരേ ഫയല്‍ ചെയ്ത വിചിത്രമായ കേസ് പൂര്‍ണമായും അമ്പരപ്പിക്കുന്നതും പരിഹാസ്യവുമായിരുന്നു’ എന്ന് ശ്വേതാ മേനോന് പറഞ്ഞു.