കോഴിക്കോട്: സരോവരത്ത് കൂട്ടുകാര്‍ ചവിട്ടിത്താഴ്ത്തിയ എലത്തൂര്‍ സ്വദേശി വിജിലിന്റെ മൃതദേഹം അഞ്ച് ദിവസത്തെ തെരച്ചിലിനൊടുവില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി സരോവരം ചതുപ്പില്‍ പോലീസ് ആധുനിക സംവിധാനങ്ങളോടെ തെരച്ചില്‍ നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം വിജലിന്റെ ഷൂ കണ്ടെത്തിയിരുന്നു.
മൃതദേഹം കനാലില്‍ ചവിട്ടിത്താഴ്ത്തുകയായിരുന്നുവെന്നാണ് പോലീസ് അറസ്റ്റ് ചെയ്ത വിജിലിന്റെ സുഹൃത്തുക്കളുടെ മൊഴി. ഇതിനെ തുടര്‍ന്നാണ് പോലീസ് തെരച്ചില്‍ ആരംഭിച്ചത്.മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചത് കേസില്‍ നിര്‍ണായകമാകും.