കൊല്ലം: കോട്ടയത്തിനും ചിങ്ങവനത്തിനും മധ്യേ ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഈ മാസം 20ന് ഇതുവഴിയുള്ള ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തിയതായി റെയിൽവേ. ചില ട്രെയിനുകൾ വഴിതിരിച്ചുവിടും. മറ്റു ചിലത് അന്ന് ഭാഗികമായി റദ്ദാക്കിയിട്ടുമുണ്ട്. രണ്ടു ട്രെയിനുകൾ പുറപ്പെടുന്ന സ്റ്റേഷനിലും മാറ്റം വരുത്തിയിട്ടുണ്ട്.
ട്രെയിൻ നമ്പർ 12624 തിരുവനന്തപുരം സെൻട്രൽ–ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 20ന് ആലപ്പുഴ വഴി സർവിസ് നടത്തും. ആലപ്പുഴ, ചേർത്തല, എറണാകുളം എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.ട്രെയിൻ നമ്പർ 16312 തിരുവനന്തപുരം നോർത്ത്–ശ്രീ ഗംഗാനഗർ എക്സ്പ്രസ് 20ന് ആലപ്പുഴ വഴി സർവിസ് നടത്തും. ആലപ്പുഴ, എറണാകുളം ജംഗ്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടാകും.
ട്രെയിൻ നമ്പർ 16319 തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി )–എസ്എംവിടി ബംഗളൂരു ഹംസഫർ എക്സ്പ്രസ് 20ന് ആലപ്പുഴ വഴി സർവീസ് നടത്തും. ആലപ്പുഴ, എറണാകുളം ജംഗ്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടാകും.ട്രെയിൻ നമ്പർ 22503 കന്യാകുമാരി–ദിബ്രുഗഡ് വിവേക് എക്സ്പ്രസ് 20ന് ആലപ്പുഴ വഴി സർവീസ് നടത്തും. ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടാകും.
ട്രെയിൻ നമ്പർ 16343 തിരുവനന്തപുരം സെൻട്രൽ–മധുര അമൃത എക്സ്പ്രസ് 20ന് ആലപ്പുഴ വഴി സർവീസ് നടത്തും. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.ട്രെയിൻ നമ്പർ 16347 തിരുവനന്തപുരം സെൻട്രൽ–മംഗലാപുരം സെൻട്രൽ എക്സ്പ്രസ് 20ന് ആലപ്പുഴ വഴി സർവിസ് നടത്തും. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടാകും.
ട്രെയിൻ നമ്പർ 12695 ചെന്നൈ സെൻട്രൽ–തിരുവനന്തപുരം സെൻട്രൽ സൂപ്പർ-ഫാസ്റ്റ് എക്സ്പ്രസ് 19ന് കോട്ടയത്ത് യാത്ര അവസാനിപ്പിക്കും. ട്രെയിൻ നമ്പർ 16327 മധുര–ഗുരുവായൂർ എക്സ്പ്രസ് 20ന് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും.ട്രെയിൻ നമ്പർ 16366 നാഗർകോവിൽ–കോട്ടയം എക്സ്പ്രസ് 20ന് ചങ്ങനാശേരിയിൽ യാത്ര അവസാനിപ്പിക്കും.
ട്രെയിൻ നമ്പർ 12696 തിരുവനന്തപുരം സെൻട്രൽ–ചെന്നൈ സെൻട്രൽ സൂപ്പർ-ഫാസ്റ്റ് എക്സ്പ്രസ് 20ന് രാത്രി 8.05ന് കോട്ടയത്തുനിന്നാകും യാത്ര പുറപ്പെടുക.ട്രെയിൻ നമ്പർ 16328 ഗുരുവായൂർ–മധുര എക്സ്പ്രസ് 21ന് ഉച്ചയ്ക്ക് 12.10ന് കൊല്ലത്തുനിന്നാകും യാത്ര തിരിക്കുക.