തിരുവനന്തപുരം: ബിജെപിയെ വെട്ടിലാക്കി ആത്മഹത്യ ചെയ്ത ബിജെപി കൗണ്‍സിലര്‍ തിരുമല അനിലിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത് വന്നു. ഞാനോ ഭരണസമിതിയൊ യാതൊരു ക്രമക്കേടും നടത്തിയിട്ടില്ല.
ബിനാമി വായ്പകള്‍ നല്‍കിയിട്ടില്ല. കടുത്ത മാനസിക സമ്മര്‍ദം നേരിടുന്നു. സംഘത്തില്‍ താന്‍ സാമ്പത്തിക ബാധ്യത വരുത്തിയിട്ടില്ല. പാര്‍ട്ടിയെയൊ പ്രവര്ത്തകരൊയൊ വഞ്ചിച്ചിട്ടില്ല. നമ്മുടെ ആളുകളെ സഹായിച്ചു. വായ്പ എടുത്തവര്‍ തിരിച്ചടച്ചില്ല. പണം തിരിച്ച് പിടിയ്ക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ചില്ല.
ഫിക്സഡ് ഡിപ്പോസിറ്റ് ഇട്ടവര്‍ സമ്മര്‍ദം ചെലുത്തി. ചിട്ടിയോ ദിവസ വരുമാനമോ ഇപ്പോള്‍ ഇല്ല. ബിജെപിക്കാരെ വായ്പ നല്കി സഹായിച്ചു. അവരാരും വായ്പ തിരിച്ചടച്ചില്ല.
ഇതാണ് ബാങ്ക് സാമ്പത്തിക പ്രതിസന്ധിയിലാകാന്‍ കാരണം. എഫ്ഡി ഇട്ടവര്‍ മാനസികമായി സമ്മര്‍ദം ചെലുത്തിയെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.