മിക്ക പെൺകുട്ടികളും ഇപ്പോൾ കാലിൽ കറുത്ത ചരട് ധരിക്കാറുണ്ട്. ഇത് സംബന്ധിച്ച് അനവധി ചർച്ചകളാണ് സോഷ്യൽ മീഡിയ ഉൾപ്പെടെ നടക്കുന്നത്. പാശ്ചാത്യ സംസ്കാരത്തിന്റെ ഭാഗമായാണ് കാലിൽ ചരട് കെട്ടുന്നതെന്ന് ഒരു കൂട്ടർ പറയുന്പോൾ ലൈംഗികതയെ ഇഷ്ടപ്പെടുന്ന പെൺകുട്ടികളാണ് ഇത്തരത്തിൽ ചരട് കെട്ടുന്നതെന്ന് മറ്റൊരു കൂട്ടർ പറയുന്നു.
എന്നാൽ ഈ വാദങ്ങെല്ലാം തികച്ചും മണ്ടത്തരമാണെന്നാണ് ജെൻസികളുടെ ന്യായം. കേവലം ഒരു ഫാഷന്റെ പേരിൽ മാത്രമാണ് ഇത്തരത്തിൽ കാലിൽ ചരട് കെട്ടുന്നത്. ആൺ പെൺ വ്യത്യസ്തതയില്ലാതെ ഇന്ന് യുവാക്കൾ കാലിൽ ഇത് ധരിക്കാറുണ്ട്.
നൃത്തം ചെയ്യുന്ന ആളുകൾ ദൃഷ്ടി ദോഷം വരാതിരിക്കാനും ഇത്തരത്തിൽ കറുത്ത ചരടുകൾ കാലിൽ ഇടാറുണ്ട്. കാലില്‍ ചരട് കെട്ടുന്നത് ഫാഷന്റെ പേരില്‍ മാത്രമാണ്.
മിക്ക ആളുകളും കാലിൽ കറുത്ത ചരടാണ് കെട്ടാറുള്ളത്. കറുപ്പ് നിറം നവഗ്രഹങ്ങളിലെ ശനി-രാഹു എന്നിവയെപ്രീതിപ്പെടുത്തുന്നു. ഇത് കെട്ടുന്നതിലൂടെ ശനി, രാഹു ദോഷൾ വിട്ടൊഴിയും. ദൃഷ്ടി ദോഷം മാറാൻ കറുത്ത ചരട് ജപിച്ചു കെട്ടുന്നത് ഉത്തമം.
ആണ്‍കുട്ടികളായാലും പെണ്‍കുട്ടികളായാലും കാലില്‍ ചരട് കെട്ടുന്നത് അവരുടെ സ്വന്തം താല്പര്യ പ്രകാരമാണ്. ഒരു കാലില്‍ ചരട് കെട്ടുന്നതോ രണ്ട് കാലിലും ചരട് കെട്ടുന്നതുമൊക്കെ ഓരോരുത്തരുടെ താല്പര്യം മാത്രം.