കൊച്ചി: സംസ്ഥാനത്ത് ആവാസ് പദ്ധതി, കേരള കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതി, അതിഥി പോര്‍ട്ടല്‍ എന്നിവ മുഖേന രജിസ്റ്റര്‍ ചെയിട്ടുള്ളത് 11,01,488 ഇതര സംസ്ഥാന തൊഴിലാളികള്‍. തൊഴില്‍ വകുപ്പിന്റെ കണക്കുകളാണ് ഇത് സൂചിപ്പിക്കുന്നത്. അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷന്, തിരിച്ചറിയല്‍ കാര്‍ഡും ആരോഗ്യ പരിരക്ഷയും ലക്ഷ്യമിട്ട് 2017 മുതല്‍ നിലവില്‍ വന്ന ആവാസ് പദ്ധതിയില്‍5 ,16,320 ഇതര സംസ്ഥാന തൊഴിലാളികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണത്തിനായി തൊഴില്‍ വകുപ്പിന്റെ നടപ്പാക്കിയ അതിഥി പോര്‍ട്ടല്‍/ അതിഥി ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുടെ എണ്ണം 4,20,188 ആണ്.
സംസ്ഥാനത്തേക്ക് കുടിയേറുന്നതിന് മുന്നേ തൊഴിലാളികളുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും വിശദാംശങ്ങള്‍ ലഭ്യമാക്കാനും ഇതിലൂടെ സാധിക്കും. കൂടുതല്‍ പേരുടെ രജിസ്ട്രേഷന് നടപ്പാക്കുന്നതിനായി സംസ്ഥാന വ്യാപകമായി നടപടികള്‍ പുരോഗമിക്കുകയാണ്. തൊഴിലാളികളുടെ രജിസ്ട്രേഷനും വിവര ശേഖരണത്തിനുമായി യൂണിഫൈഡ് പോര്‍ട്ടല്‍ രൂപീകരിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു.
സംസ്ഥാനത്ത് ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ക്ഷേമാനുകൂല്യങ്ങള്‍ ഉറപ്പാക്കാനായി കേരള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമ ബോര്‍ഡ് മുഖേന നടത്തുന്ന 2010 ലെ കേരള കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതി പ്രകാരം 1,64,980 അതിഥി തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൂടുതല്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്നത് എറണാകുളം ജില്ലയിലാണ്. ഇവിടെ 2,16,291 പേരാണുള്ളത്. 1,04,681 പേരുമായി തിരുവനന്തപുരം രണ്ടാം സ്ഥാനത്തും 87,334 പേരുമായി തൃശൂര്‍ മൂന്നാം സ്ഥാനത്തുമുണ്ട്.
കേരള കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് 2011 2025 വരെ 12 പേര്‍ക്ക് ചികിത്സാ സഹായവും, 117 പേരുടെ ഭൗതിക ശരീരം സ്വദേശത്ത് എത്തിക്കുന്നതിനും, മരണാനന്ത സഹായമായി 124 പേര്‍ക്കും, വിദ്യാഭ്യാസ സഹായമായി മൂന്നു പേര്‍ക്കും, പ്രസവാനുകൂല്യമായി 97 പേര്‍ക്കും, ടെര്‍മിനല്‍ ബെനിഫിറ്റില്‍ 59 പേര്‍ക്കും, ആശ്വാസ ധനസഹായമായി 13 പേര്‍ക്കും, ജോലി സമയത്ത് മരണം സംഭവിച്ച എട്ടു പേര്‍ക്കും ധനസഹായം നല്കുകയുണ്ടായി. ആവാസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ വര്‍ഷം സെപ്റ്റംബര്‍ 19 വരെ 22 പേര്‍ക്കായി 2,02,150 രൂപയാണ് വിതരണം ചെയ്തത്. കഴിഞ്ഞ വര്‍ഷം 45 പേര്‍ക്ക് 3,70, 500 രൂപയുടെ ധനസഹായം വിതരണം ചെയ്തു.
ജില്ല തിരിച്ചുള്ള അതിഥി തൊഴിലാളികളുടെ കണക്ക്: (ജില്ല, ആവാസ് പദ്ധതി, കുടിയേറ്റ തൊഴിലാളി, അതിഥി പോര്‍ട്ടല്‍ )
തിരുവനന്തപുരം 63,788 7,349 33,544
കൊല്ലം 24,946 6,188 28,272
പത്തനംതിട്ട 24,119 7,914 16,587
ആലപ്പുഴ 36,927 9,757 25,975
കോട്ടയം 34, 251 9,026 33,993
ഇടുക്കി 19,587 10,192 27,347
എറണാകുളം 1,15,053 30,846 70,392
തൃശൂര്‍ 41,900 10,229 35,205
പാലക്കാട് 24,694 6,661 35,601
മലപ്പുറം 29,856 12,860 26,845
കോഴിക്കോട് 44 628 12,746 25,405
വയനാട് 11,839 13,232 15,308
കണ്ണൂര്‍ 28,894 17,517 31,109
കാസര്‍ഗോഡ് 15858 10,463 14,605
സീമ മോഹന്‍ലാല്‍