സ്വ​ർ​ണ​പ്പാ​ളി​യി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണം: വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍

ആ​ല​പ്പു​ഴ: ശ​ബ​രി​മ​ല സ്വ​ര്‍​ണ​പ്പാ​ളി വി​വാ​ദ​ത്തി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് എ​സ്എ​ന്‍​ഡി​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍. ഇ​പ്പോ​ഴ​ത്തെ സം​വി​ധാ​നം മാ​റ്റി പു​തി​യ സം​വി​ധാ​നം ക്ഷേ​ത്ര ഭ​ര​ണ​കാ​ര്യ​ങ്ങ​ള്‍​ക്കാ​യി ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് വെ​ള്ളാ​പ്പ​ള്ളി ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ​​യം ശ​ബ​രി​മ​ല സ്വ​ർ​ണ​പ്പാ​ളി വി​വാ​ദം നി​യ​മ​സ​ഭ​യി​ലും സ​ർ​ക്കാ​രി​നെ​തി​രെ ശ​ക്ത​മാ​യ ആ​യു​ധ​മാ​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷ​നീ​ക്കം. ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം വ​ഴി വി​ശ്വാ​സ പ്ര​ശ്ന​ത്തി​ൽ സ​ർ​ക്കാ​രി​നു​ണ്ടാ​യ മേ​ൽ​ക്കൈ ആ​ണ് പു​തി​യ വി​വാ​ദ​ത്തി​ൽ ന​ഷ്ട​മാ​കു​ന്ന​ത്. വി​വാ​ദ ന​ട​പ​ടി​ക​ളെ​ല്ലാം ഉ​ണ്ടാ​യ​ത് ഇ​ട​ത് സ​ർ​ക്കാ​രി​ന്‍റെ​യും ഇ​ട​ത് ബോ​ർ​ഡു​ക​ളു​ടെ​യും കാ​ല​ത്താ​ണ്.

Related posts

Leave a Comment