ബെർലിൻ: ജർമനിയിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട വനിതാ മേയർക്കു കുത്തേറ്റ് ഗുരുതര പരിക്ക്. പടിഞ്ഞാറൻ ജർമനിയിലലെ ഹെർഡെക്ക് മേയർ ഇറിസ് സ്റ്റാൽസറിനാണു പരിക്കേറ്റത്.
സെന്റർ-ലെഫ്റ്റ് സോഷ്യൽ ഡെമോക്രാറ്റ് പാർട്ടി അംഗമായ ഇറിസ് സെപ്റ്റംബർ 28നാണ് മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. ഗുരുതര പരിക്കേറ്റ നിലയിൽ ഇന്നലെ വീട്ടിലാണ് ഐറിസിനെ (57) കണ്ടെത്തിയത്. ഇവരെ ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ചു.