കു​ടും​ബ​ശ്രീ കേ​ര​ള ചി​ക്ക​ന്‍ ഔ​ട്ട് ലെ​റ്റ് ; പ്ര​തി​ദി​നം വി​ല്‍​ക്കു​ന്ന​ത് 450 കി​ലോ മു​ക​ളി​ല്‍ കോ​ഴി​യി​റ​ച്ചി

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് കു​ടും​ബ​ശ്രീ മു​ഖേ​ന​യു​ള്ള കേ​ര​ള ചി​ക്ക​ന്‍ ഔ​ട്ട് ലെ​റ്റു​ക​ള്‍ വ​ഴി പ്ര​തി​ദി​നം വി​ല്‍​ക്കു​ന്ന​ത് ശ​രാ​ശ​രി 450 കി​ലോ​യ്ക്ക് മു​ക​ളി​ല്‍ കോ​ഴി​യി​റ​ച്ചി. ഒ​രു കി​ലോ കോ​ഴി​യി​റ​ച്ചി​ക്ക് 17 രൂ​പ ഗു​ണ​ഭോ​ക്താ​വി​ന് ലാ​ഭ​മാ​യി കു​ടും​ബ​ശ്രീ ചി​ക്ക​ന്‍ ഔ​ട്ട് ലെ​റ്റു​ക​ളി​ല്‍ നി​ന്ന് ല​ഭി​ക്കു​ന്നു​ണ്ട്.

കേ​ര​ള ചി​ക്ക​ന്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് 146 ഔ​ട്ട് ലെ​റ്റു​ക​ളാ​ണ് ആ​രം​ഭി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ നി​ല​വി​ല്‍ 105 ഔ​ട്ട് ലെ​റ്റു​ക​ള്‍ മാ​ത്ര​മാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. കു​ടും​ബ​ശ്രീ മു​ഖേ​നെ​യു​ള്ള പ​ദ്ധ​തി​യു​ടെ വി​പു​ലീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ ജി​ല്ല​ക​ളി​ലും ഫാ​മു​ക​ള്‍​ക്ക് ആ​നു​പാ​തി​ക​മാ​യി പു​തി​യ ഔ​ട്ട് ലെ​റ്റു​ക​ള്‍ ആ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം – 20, കൊ​ല്ലം- 20, കോ​ട്ട​യം – 23, എ​റ​ണാ​കു​ളം -27, തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട് – 19, പാ​ല​ക്കാ​ട് – 7, മ​ല​പ്പു​റം – 10, ക​ണ്ണൂ​ര്‍ – 1 എ​ന്നി​ങ്ങ​നെ 146 കു​ടും​ബ​ശ്രീ ചി​ക്ക​ന്‍ ഔ​ട്ട് ലെ​റ്റു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് തു​ട​ങ്ങി​യ​ത്. എ​ന്നാ​ല്‍ നി​ല​വി​ല്‍ തി​രു​വ​ന​ന്ത​പു​രം – 18, കൊ​ല്ലം – 15, കോ​ട്ട​യം – 14, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍ – 11, പാ​ല​ക്കാ​ട് – ഏ​ഴ്, മ​ല​പ്പു​റം – 10, കോ​ഴി​ക്കോ​ട് – 18, ക​ണ്ണൂ​ര്‍ – ഒ​ന്ന് എ​ന്നി​ങ്ങ​നെ 105 ഔ​ട്ട് ലെ​റ്റു​ക​ള്‍ മാ​ത്ര​മാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

ഇ​തു​കൂ​ടാ​തെ ബ്ര​ഹ്മ​ഗി​രി ഡെ​വ​ല​പ്‌​മെ​ന്‍റ്് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 7 ഔ​ട്ട് ലെ​റ്റു​ക​ളും (മ​ല​പ്പു​റം ജി​ല്ല​യി​ല്‍) ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ബ്ര​ഹ്മ​ഗി​രി ഡെ​വ​ല​പ്‌​മെ​ന്‍റ് സൊ​സൈ​റ്റി​ക്ക് പു​തി​യ 100 ഔ​ട്ട് ലെ​റ്റു​ക​ള്‍ ആ​രം​ഭി​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്.

കോ​ഴി​യി​റ​ച്ചി​യു​ടെ അ​മി​ത​വി​ല​യ്ക്ക് പ​രി​ഹാ​രം കാ​ണാ​നും ശു​ദ്ധ​മാ​യ കോ​ഴി​യി​റ​ച്ചി ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ല​ഭ്യ​മാ​ക്കു​ന്ന​തി​നും, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളാ​യ കോ​ഴി ക​ര്‍​ഷ​ക​ര്‍​ക്ക് ഒ​രു സ്ഥി​ര വ​രു​മാ​നം ഉ​റ​പ്പാ​ക്കാ​നും ആ​ഭ്യ​ന്ത​ര​വി​പ​ണി​യു​ടെ 50 ശ​ത​മാ​നം ഇ​റ​ച്ചി​ക്കോ​ഴി സം​സ്ഥാ​ന​ത്തി​ന​ക​ത്ത് ത​ന്നെ ഉ​ത്പാ​ദി​പ്പി​ച്ച് വി​പ​ണ​നം ചെ​യ്യാ​നു​മാ​നി 2017 ന​വം​ബ​റി​ലാ​ണ് കേ​ര​ള ചി​ക്ക​ന്‍ പ​ദ്ധ​തി സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കി​യ​ത്.

നി​ല​വി​ല്‍ ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍ ആ​വ​ശ്യ​മാ​യി വ​രു​ന്ന ചി​ക്ക​ന്‍റെ എ​ട്ടു ശ​ത​മാ​ന​മാ​ണ് കേ​ര​ള ചി​ക്ക​ന്‍ പ​ദ്ധ​തി വ​ഴി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍​ഷം 105.63 കോ​ടി രൂ​പ​യു​ടെ വി​റ്റു​വ​ര​വാ​ണ് കേ​ര​ള ചി​ക്ക​ന്‍ നേ​ടി​യ​ത്.

  • സീ​മ മോ​ഹ​ന്‍​ലാ​ല്‍

 

Related posts

Leave a Comment