അന്റനാനാരിവോ: സൈനിക കലാപത്തെത്തുടർന്ന് രാജ്യം വിട്ട മഡഗാസ്കർ പ്രസിഡന്റ് ആൻഡ്രി രജോലിന പാർലമെന്റിന്റെ അധോസഭ പിരിച്ചുവിട്ടു.
സൈന്യം അധികാരമേറ്റതായി കേണൽ മൈക്കിൾ റാൻഡ്രിയാനിറിന അറിയിച്ചു. ദേശീയ അസംബ്ലി എത്രയും വേഗം പിരിച്ചുവിടാനുള്ള ഉത്തരവ് പ്രസിഡന്റ് പുറപ്പെടുവിച്ചതായി അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത പ്രസ്താവന വ്യക്തമാക്കി.
സർക്കാരിനെതിരേ രാജ്യത്തെ ജെൻ സി യുവാക്കൾ അഴിച്ചുവിട്ട കലാപത്തോടൊപ്പം ഒരു സൈനിക ഘടകവും ചേർന്നിരുന്നു. രജോലിന രാജിവയ്ക്കണമെന്ന ആവശ്യമുയരുന്നതിനിടയിലും അദ്ദേഹത്തിന്റെ വിവരങ്ങളൊന്നും ലഭ്യമല്ല.
ജീവഹാനി ഭയന്നാണ് താൻ രാജ്യം വിടുന്നതെന്ന് തിങ്കളാഴ്ച രാത്രി സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പ്രസംഗത്തിൽ രജോലിന പറഞ്ഞിരുന്നു.