ഏറെനാളായി മാധ്യമങ്ങളിൽ നിന്നും വിട്ടുനിൽക്കുന്ന താരമാണ് അമല അക്കിനേനി. തുംസേ നാ ഹോ പായേഗ എന്ന ഹിന്ദി ചിത്രത്തിലാണ് അമല അക്കിനേനി അവസാനമായി അഭിനയിച്ചത്. ഇപ്പോഴിതാ തന്റെ അമ്മയെക്കുറിച്ച് അമല പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
എന്റെ മാതാപിതാക്കൾ വേർപിരിഞ്ഞതാണ്. അച്ഛൻ വേറെ വിവാഹം ചെയ്തു. അമ്മ എനിക്കൊപ്പമായിരുന്നു. എന്റെ അമ്മയെ ഞാൻ നോക്കണമെന്ന് എനിക്ക് തോന്നി. അമ്മയ്ക്കായി അടയാറിൽ വീട് വാങ്ങി. അമ്മ എനിക്ക് പ്രിയപ്പെട്ടയാളാണ്. ഇപ്പോഴും അമ്മ എനിക്കൊപ്പമാണുള്ളത്.
88 വയസായി അമ്മയ്ക്ക്. എല്ലാവരും അവരുടെ അമ്മയ്ക്ക് ഒരു വീട് വാങ്ങണം. അച്ഛനെയും അമ്മയെയും ഇപ്പോൾ ഞാനാണ് നോക്കുന്നത്. അച്ഛൻ ഉത്തരാഖണ്ഡിലാണ്. അവിടെ പോയാൽ പത്ത് ദിവസം ഞാനവിടെ ആയിരിക്കും. പ്രയോരിറ്റി മാതാപിതാക്കളിലായതിനാൽ 80 സ് റീ യൂണിയൻ എന്ന പേരിൽ സഹപ്രവർത്തകർ ഒത്തുചേരുമ്പോൾ എനിക്ക് പോകാനാകാറില്ല. എന്നാൽ ഹൈദരാബാദിലാണ് ഇവന്റ് നടത്തുന്നതെങ്കിൽ ഞാൻ തീർച്ചയായും പോകും.
വിദേശത്താണെങ്കിൽ എല്ലാം വിട്ട് എനിക്ക് പോകേണ്ടി വരും. ജീവിതത്തിൽ ഞാൻ കുറച്ച് സീരിയസാണ് ഒരുപാട് ഉത്തരവാദിത്വങ്ങളുള്ളതാണ് അതിന് കാരണം. കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ ഹൈദരാബാദിലെ നിശബ്ദത എന്നെ ബാധിച്ചു. നാഗ് സർ എനിക്ക് വേണ്ടി കടലോരത്തിന്റെ ശബ്ദമുള്ള സിഡി വീട്ടിൽ പ്ലേ ചെയ്തു. ഇതാ നിന്റെ കടൽ എന്ന് പറഞ്ഞു. വീണ്ടും അഭിനയിക്കണമെന്ന ആഗ്രഹം എനിക്കില്ല. ഞാൻ നോ പറയില്ല. പക്ഷേ, ജീവിതം ഒരുപാട് മുന്നോട്ടുപോയി. ജോലി തേടിപ്പോകില്ല.
വ്യത്യസ്തമായ റോൾ വന്നാൽ ചെയ്യും. ഇപ്പോൾ എന്നേക്കാൾ നന്നായി റോൾ ചെയ്യുന്നവരുണ്ട്. പാവമായ അമ്മ കഥാപാത്രങ്ങൾക്ക് എന്നെ സമീപിക്കും. സോറി, ഞാൻ ചെയ്യില്ലെന്നു പറയും. സ്ത്രീകൾ ഒരുപാട് മാറി. അത്തരം കഥാപാത്രങ്ങൾ ഞാൻ ചെയ്യേണ്ട ആവശ്യമേയില്ല എന്ന് അമല അക്കിനേനി പറഞ്ഞു.