ഇരുട്ടിന്‍റെ മറവിൽ സാമൂഹ്യവിരുദ്ദ ശല്യം ഏറുന്നു;  വൈ​ക്കം പി​റ​വം​റോ​ഡ് റ​യി​ൽ​വേ സ്റ്റേ​ഷ​നു മുന്നിലെ  ഹൈമാസ്റ്റ് ലൈറ്റ്  തെളിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യം ശക്തമാകുന്നു

ത​ല​യോ​ല​പ്പ​റ​ന്പ്: വൈ​ക്കം പി​റ​വം​റോ​ഡ് റ​യി​ൽ​വേ സ്റ്റേ​ഷ​നു മു​ൻ​വ​ശ​ത്ത് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ഹൈ​മാ​സ്റ്റ് ലൈ​റ്റ് തെ​ളി​ക്കു​ന്ന​തി​നു അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. ര​ണ്ട് വ​ർ​ഷം മു​ന്പ് സ്ഥാ​പി​ച്ച ലൈ​റ്റ് ഒ​ന്ന​ര വ​ർ​ഷം ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും ക​ണ്ണ​ട​ച്ചു. വാ​ഹ​ന പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ലാ​കെ​യും റ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ന്നി​റ​ങ്ങി നി​ര​ത്തി​ലെ​ത്തു​ന്ന​വ​ർ​ക്കും ഈ ​ലൈ​റ്റ് ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​യി​രു​ന്നു.

ലൈ​റ്റ​ണ​ഞ്ഞ​തോ​ടെ പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ വാ​ഹ​ന​ത്തി​ലെ​ത്തി​യും സം​ഘം ചേ​ർ​ന്നും മ​ദ്യ​പി​ക്കാ​നെ​ത്തു​ന്ന​വ​ർ വ​ർ​ധി​ച്ചു വ​രി​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. ഇ​നി ലൈ​റ്റി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി ന​ട​ത്തു​ന്പോ​ൾ എ​ൽ ഇ ​ഡി ബ​ൾ​ബു​ക​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന അ​ഭി​പ്രാ​യ​മാ​ണു നാ​ട്ടു​കാ​ർ​ക്കു​ള്ള​ത്.

എ​ൽ ഇ ​ഡി​യാ​കു​ന്പോ​ൾ വൈ​ദ്യു​തി ചാ​ർ​ജി​ന​ത്തി​ൽ പ​ഞ്ചാ​യ​ത്തി​നു വ​ൻ തു​ക ലാ​ഭി​ക്കാ​നു​മാ​കും. ലൈ​റ്റ് തെ​ളി​ക്കു​ന്ന​തി​നു അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts