നമ്മുടെ മക്കളുടെ ദേഹത്ത് അനാവശ്യമായി ആരെങ്കിലും കൈവച്ചാൽ ഒരു മാതാപിതാക്കൻമാരും ക്ഷമിക്കില്ല. അത് തെളിയിക്കൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലാണ് സംഭവം.
പ്രദേശത്തെ ഒരു പഞ്ചർ കടയിലെ ജീവനക്കാരൻ പെൺകുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു. ഇതറിഞ്ഞ അമ്മ അവിടേക്ക് വരികയും യുവാവിനെ ചെരുപ്പൂരി അടിക്കുകയും ചെയ്തു.
ഇതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ യുവാവിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളും ഉയരുകയാണ്. സംഭവത്തിന് പിന്നാലെ യുവാവ് ഒളിവിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.