പനങ്ങാട്: ശക്തമായ മഴയില്‍ വീട് തകര്‍ന്ന് വീണെങ്കിലും വീട്ടുടമ അത്ഭുതകരമായ രക്ഷപ്പെട്ടു. കുമ്പളം പഞ്ചായത്തിലെ 1-ാം വാര്‍ഡില്‍ നൂറ്കണ്ണിയില് കുഞ്ഞമ്മ കാര്‍ത്തികേയന്റെ വീടാണ് ഇന്നു പുലര്‍ച്ചെ 4.30 ഓടെ തകര്‍ന്ന് വീണത്. മകന് ബൈജു തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ഫാനിന്റെ ശബ്ദവ്യത്യാസം കേട്ട് ഓഫ് ചെയ്യാന്‍ എഴുന്നേറ്റ സമയം ഓടുകളും മറ്റും തലയിലേയ്ക്ക് വീഴുന്നത് കണ്ട് പുറത്തേയ്ക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഈ സമയം മാതാവ് വീട്ടിലുണ്ടായിരുന്നില്ല.