തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സിപിഎം മുന്നോട്ട് പോകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിഎം ശ്രീയുടെ ആത്മാവ് ദേശിയ വിദ്യാഭ്യാസ നയമാണ്. ഇത് കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല.
പിഎം ശ്രീ യെ സിപിഐ എതിർക്കുകയാണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി. ഗോവിന്ദൻ ആരാണ് സിപിഐ എന്ന് ചോദിച്ചുവെങ്കിൽ അത് അരാഷ്ട്രീയ മറുപടിയാണ്.
ഗോവിന്ദൻ അങ്ങനെ പറയുമെന്ന് കരുതുന്നില്ല. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.