ഹരിപ്പാട്: സ്കൂൾ പ്രിൻസിപ്പൽ പോക്സോ കേസിൽ അറസ്റ്റിൽ. വീയപുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ തിരുവനന്തപുരം വെഞ്ഞാറമൂട് നെല്ലനാട് മൊഴിയിൽ ഗോപകുമാർ പാർഥസാരഥി (49) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചൈൽഡ് ലൈന് ലഭിച്ച പരാതിയെത്തുടർന്നാണ് വീയപുരം പോലീസ് പോക്സോ കേസ് എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.