നെടുമങ്ങാട്: അമിത വേഗതയില്‍ വന്ന കാര്‍ ഇടിച്ചു ബൈക്ക് യാത്രക്കാരന് മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം നടത്താനോ കാര്‍ െ്രെഡവറെ കസ്റ്റഡിയില്‍ എടുക്കാനോ തയ്യാറാകാത്തതില്‍ നാട്ടുകാര്‍ക്ക് പ്രതിഷേധം.തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നോടെയാണ് അമിത വേഗതയില്‍ വന്ന കാര്‍ ഇടിച്ചു ബൈക്ക് യാത്രക്കാരന് മരിച്ചത്. ഗവ പ്രസ് ജീവനക്കാരനായ ശ്രീകണ്ഠന് (48 ) മരണമടഞ്ഞത് . പോലീസ് ഇത്വരെ തുടര്‍ നടപടികള്‍ കൈക്കൊണ്ടിട്ടില്ല .
കാര്‍ അമിത വേഗതയില്‍ ആയിരുന്നെന്നും ഡ്രൈവര്‍ മദ്യപി ച്ചിരുന്നതാ യും നാട്ടുകാര്‍ പറയുന്നു. കാര്‍ െ്രെഡവറെ കസ്റ്റഡി യില്‍ എടുക്കാനോ സംഭവം നടന്ന സമയത്തു വൈദ്യ പരിശോധന നടത്താ നോ പോലീസ് തയ്യാറായില്ല .അപകടത്തില്‍പ്പെട്ട കാറും ബൈക്കും ഇപ്പോഴും റോഡ് വക്കില്‍ ഉപേഷി ക്കപ്പെട്ട നിലയിലാണ് .അപകടത്തില്‍പ്പെട്ട ശ്രീകണ്ഠനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത് .അപകടം നടന്ന സമയത്തു സ്ഥാലത്തെ ത്തിയ പോലീസ് പിന്നീട് നിഷ്ക്രിയമാണ് .ശ്രീകണ്ഠന്റെ മൃതദേഹം ഇന്ന് ഉച്ചതിരിഞ്ഞു സംസ്കരിക്കും.