കോലിസക്കോട് ജീ​പ്പ് നി​യ​ന്ത്ര​ണം അപകടം: രണ്ടു പേർക്ക് പരിക്ക്

നേ​മം : പാ​പ്പ​നം​കോ​ട് എ​സ്റ്റേ​റ്റി​ന് സ​മീ​പം കോ​ലി​യ​ക്കോ​ട് നി​യ​ന്ത്ര​ണം​വി​ട്ട ജീ​പ്പി​ടി​ച്ച് സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​ര​നും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര​നാ​യ പ​ന്ത്ര​ണ്ട് വ​യ​സു​കാ​ര​നും പ​രി​ക്ക്.

ഇ​ന്ന​ലെ വൈ​കു ന്നേ​രം മൂ​ന്ന​ര​യോ​ടെ​യാ​യി​രു ന്നു ​അ​പ​ക​ടം. മ​ല​യി​ന്‍​കീ​ഴ് ഭാ​ഗ​ത്തേ​യ്ക്ക് പോ​വു​ക​യാ​യി​രു​ന്ന ജീ​പ്പ് നി​യ​ന്ത്ര​ണം​വി​ട്ട് എ​തി​രേ​വ​ന്ന സ്‌​കൂ​ട്ട​റി​ലും റോ​ഡി​ലൂ​ടെ ന​ട​ന്നു വ​രി​ക​യാ​യി​രു​ന്ന കു​ട്ടി​യേ​യും ഇ​ടി​ച്ച​ശേ​ഷം സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ല്‍​നി​ന്ന ഇ​ല​ക്ട്രി​ക്ക് പോ​സ്റ്റി​ലി​ടി​ച്ചു​നി​ന്നു.

ട്യൂ​ഷ​ന്‍ ക​ഴി​ഞ്ഞ് സ​ത്യ​ന്‍​ന​ഗ​റി​ലെ വീ​ട്ടി​ലേ​യ്ക്ക് പോ​വു​ക​യാ​യി​രു​ന്ന ജി​ഷ്ണു (12)നെ​യും പൂ​ഴി​ക്കു​ന്ന് മ​ട​വി​ള സ്വ​ദേ​ശി​യാ​യ സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​ര​നെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

മ​ല​യി​ന്‍​കീ​ഴ് സ്വ​ദേ​ശി​യാ​യ ഡോ​ക്ട​റും ഭാ​ര്യ​യു​മാ​ണ് ജീ​പ്പി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നു നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. ജീ​പ്പി​ന​ടി​യി​ല്‍​പ്പെ​ട്ട സ്‌​കൂ​ട്ട​ര്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ഇ​ല​ക്ട്രി​ക്ക് പോ​സ്റ്റും ഒ​ടി​ഞ്ഞു.

Related posts

Leave a Comment