ന​ന്ദി​യു​ണ്ട് സാ​റേ ന​ന്ദി… ആ​ന​ന്ദ ക​ണ്ണീ​രി​ൽ സു​മേ​ഷി​ന്‍റെ വാ​ക്കു​ക​ൾ ഇ​ട​റി; ക​ള​ഞ്ഞു​പോ​യ 15 പവൻ സ്വ​ർ​ണം മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ വീ​ണ്ടെ​ടു​ത്ത് ന​ൽ​കി പോ​ലീ​സ്

മാ​ന്നാ​ര്‍: യു​വാ​വി​ന്‍റെ കൈയില്‍​നി​ന്നു റോ​ഡി​ല്‍ ന​ഷ്ട​പ്പെ​ട്ട 15 പ​വ​ന്‍ സ്വ​ര്‍​ണം മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം ക​ണ്ടെ​ത്തി ന​ല്‍​കി മാ​ന്നാ​ര്‍ പോ​ലീ​സ്. മാ​ന്നാ​ര്‍ ഇ​ര​മ​ത്തൂ​ര്‍ ആ​ച്ചാ​ത്ത​റ വ​ട​ക്കേ​തി​ല്‍ സു​മേ​ഷി​ന്‍റെ കൈ​യി​ല്‍നി​ന്നാ​ണ് സ്വ​ര്‍​ണം ന​ഷ്ട​പ്പെ​ട്ട​ത്.

വീ​ട് നി​ര്‍​മാ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​ത്തി​ലേ​ക്ക് സു​ഹൃ​ത്തി​ന്‍റെ കൈ​യി​ല്‍​നി​ന്നു പ​ണ​യം വയ്​ക്കു​ന്ന​തി​നാ​യി വാ​ങ്ങിക്കൊണ്ടു വ​ന്ന സ്വ​ര്‍​ണ​മാ​ണ് മാ​ന്നാ​ര്‍ സ്റ്റോ​ര്‍ ജം​ഗ്ഷ​നു സ​മീ​പം ഇന്നലെ മൂ​ന്നോടെ ന​ഷ്ട​പ്പെ​ട്ട​ത്. ഉ​ട​ന്‍ത​ന്നെ സു​മേ​ഷ് മാ​ന്നാ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യും ചെ​യ്തു.

തു​ട​ര്‍​ന്ന് പെ​ട്ടെ​ന്നുത​ന്നെ മാ​ന്നാ​ര്‍ പോ​ലീ​സ് ജൂ​ണിയ​ര്‍ എ​സ്​ഐ ലി​ന്‍​സി, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ വി​ഷ്ണു വി​ജ​യ​ന്‍, അ​ര​വി​ന്ദ്, അ​ന​ന്ദു​ ബാ​ലു എ​ന്നി​വ​ര്‍ സ്വ​ര്‍​ണം തേ​ടി​യി​റ​ങ്ങി.

പ്ര​ദേ​ശ​ത്തെ സി​സി​ടി​വി പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ സൈ​ക്കി​ള്‍ യാ​ത്ര​ക്കാ​ര​ന്‍ സ്വ​ര്‍​ണം അ​ട​ങ്ങി​യ പൊ​തിയെ​ടു​ത്ത് പോ​കു​ന്ന​താ​യി ക​ണ്ട​തി​നെത്തുട​ര്‍​ന്ന് ദൃ​ശ്യ​ത്തി​ല്‍ ക​ണ്ട ആ​ളി​നെ പോ​ലീസ് ക​ണ്ടെ​ത്തി അ​യാ​ളു​ടെ വീ​ട്ടി​ലെ​ത്തു​ക​യും റോ​ഡി​ല്‍​നി​ന്ന് ല​ഭി​ച്ച സ്വ​ര്‍​ണം തി​രി​കെ വാ​ങ്ങു​ക​യും ചെ​യ്തു.

തി​രി​കെ സ്റ്റേ​ഷ​നി​ലെ​ത്തി​യ പോ​ലീസ് സ്വ​ര്‍​ണം ന​ഷ്ട​പ്പെ​ട്ട സു​മേ​ഷി​നെ വി​ളി​ച്ചുവ​രു​ത്തി മാ​ന്നാ​ര്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഡി. ​ര​ജീ​ഷ് കു​മാ​ര്‍ സ്വ​ര്‍​ണം കൈ​മാ​റു​ക​യും ചെ​യ്തു.

Related posts

Leave a Comment