കോട്ടയം: വാടകയ്ക്ക് എടുത്ത ടിപ്പര്‍ ലോറി തിരികെ നല്‍കാതെ മുങ്ങിയ കേസില്‍ പിടിയിലായ യുവാവിനെതിരെ സമാന നിരവധി കേസുകളുണ്ട്. അമയന്നൂര്‍ പുളിയന്മാക്കല് കോയിക്കല്‍ സുധിന്‍ സുരേഷ് ബാബു (31)വിനെയാണ് വാകത്താനം പോലീസ് അറസ്റ്റു ചെയ്തത്.
ഇയാള്‍ വാകത്താനം സ്വദേശിയുടെ പക്കല്‍ നിന്നും മാസം 8900 രൂപ വാടകയ്ക്കു ടിപ്പര്‍ ലോറി എടുത്തുശേഷം മുങ്ങുകയായിരുന്നു. ലോറി വാടകയ്ക്കു എടുത്തശേഷം ഒരിക്കല്‍ പോലും വാടക നല്‍കിയില്ല. ലോറി് ആവശ്യപ്പെട്ടെങ്കിലും സുധിന്‍ പലയിടങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു.
ലോറി ഉടമയ്ക്കു നാലു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായുള്ള ടിപ്പര്‍ ഉടമയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിയ വാകത്താനം പോലീസ് ഇന്നലെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ ഏറ്റുമാനൂര്‍, വര്‍ക്കല, തൊടുപുഴ സ്റ്റേഷനുകളില്‍ സമാനമായ കേസുകളും കിടങ്ങൂര്‍ സ്റ്റേഷനില്‍ എന്‍ഡിപിഎസ് കേസും നിലവിലുണ്ട്.

