ഗാന്ധിനഗര്‍: പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു. കോട്ടയം മള്ളുശേരി ഇളമ്പള്ളിയില്‍ അജിന് ബാബു (28)വിനെയാണ് പിടികൂടിയത്.
ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനില്‍ 2023ല്‍ പോക്സോ പ്രകാരം രജിസ്റ്റര്‍ ചെയ്ത് കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനുശേഷം വിചാരണ സമയത്തി ജാമ്യത്തിലിറങ്ങിയ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു.
ജില്ലാ പോലീസ് ചീഫ് എ. ഷാഹുല്‍ ഹമീദിന്റെ നിര്‍ദേശനുസരണം ഗാന്ധിനഗര്‍ എസ്എച്ച്ഒ ടി. ശ്രീജിത്തിന്റെ നേതൃതത്തില്‍ പള്ളിക്കത്തോട്ടില്‍ നിന്നായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്നു കോട്ടയം സെഷന്‍സ് കോടതിയില്‍ ഹാജരാക്കും.

