കൈ നോക്കി മുഖം നോക്കി ഭാവി പറയാം എന്ന് ആരെങ്കിലും പറഞ്ഞാൽ കണ്ണും പൂട്ടി അതിനു മുന്നിൽ ചാടുക എന്നത് മിക്ക മനുഷ്യരുടേയും പതിവ് സ്വഭാവമാണ്. ഇതിനു പിന്നിൽ ചില ചതിയൻമാരും കള്ളൻമാരും പതിഞ്ഞ് ഇരിക്കുന്നുണ്ടെന്ന കാര്യം ഓർക്കാതെയാണ് പലരും ചെന്ന് ചാടുന്നത്.
ഓൺലൈൻ വഴിയും ഇപ്പോൾ ഭാവി പ്രവചനത്തിനായി ആളുകളുണ്ട്. ഭാവി പറയുന്ന ഒരാൾ കാരണം കുടുംബ ജീവിതം തകർന്ന യുവാവിന്റെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അദ്ദേഹത്തിന്റെ ഭാര്യ നിരന്തരം വീട്ടിൽ കലഹമാണ്. അയാൾക്ക് പരസ്ത്രീ ബന്ധമുണ്ടെന്ന് ആരോപിച്ച് ആണ് ഭാര്യ വഴക്കുണ്ടാക്കുന്നത്.
ഭാര്യ ഒരു ഓൺലൈൻ ജോത്സ്യനെ സമീപിക്കുകയും സമീപിക്കുകയും കുടുംബ ജീവിതത്തിന്റെ ഭാവി എന്താകുമെന്ന് തിരക്കുകയും ചെയ്തു. 70 ഡോളർ അതായത് ഏകദേശം 6000 രൂപ ഓൺലൈനിൽ അടച്ചാണ് ഭാവി അറിയാനായി ചെന്നത്. എന്നാൽ ജോത്സ്യൻ പറഞ്ഞത് താങ്കളുടെ ഭർത്താവിന് നിങ്ങളെക്കൂടാതെ ധാരാളം സ്ത്രീകളുമായി ബന്ധമുണ്ടെന്നാണ്. ഇയാൾ ഹോട്ടൽ റൂമുകളിലും അവർക്കൊപ്പം പോകാറുണ്ടെന്നും കൂടാതെ ലൈംഗികത്തൊഴിലാളികളെയും സമീപിക്കാറുണ്ട് എന്നും പറഞ്ഞു.
ഇതറിഞ്ഞ് വീട്ടിലെത്തിയ ഭാര്യ നിരന്തരം കലഹം ഉണ്ടാക്കാൻ തുടങ്ങി. നിവർത്തിയില്ലാതെ ഭർത്താവ് പോലീസിൽ പരാതി നൽകി. ഭാര്യ തന്നെ നിരന്തരം വഴക്ക് ഉണ്ടാക്കുന്നു എന്ന് ആരോപിച്ചാണ് ഭർത്താവ് പരാതിയുമായി ചെന്നത്. ഭാര്യയേയും ഭർത്താവിനേയും വിളിച്ച് പോലീസ് പ്രശ്നം പരിഹരിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

