ന്യൂഡൽഹി: അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട് ഇന്ത്യ-ചൈന സൈനികതല ചർച്ചകൾ നടന്നു. ചൈനീസ് പ്രതിരോധമന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്.
ഈമാസം 25ന് നടന്ന ചർച്ചകൾ, സൈനിക, നയതന്ത്രമാർഗങ്ങളിലൂടെ പതിവായി ആശയവിനിമയം നിലനിർത്താൻ ഇരുരാജ്യങ്ങളും ധാരണയിലെത്തിയെന്നും ചൈനീസ് പ്രതിരോധമന്ത്രാലയവൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ലഡാക്കിലെ നിയന്ത്രണരേഖയിലെ (എൽഎസി) സ്ഥിതിഗതികളെക്കുറിച്ച് ഇരുരാജ്യങ്ങളും വിലയിരുത്തി. ഇന്ത്യ-ചൈന അതിർത്തി കാര്യങ്ങൾക്കായുള്ള വർക്കിംഗ് മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആൻഡ് കോർഡിനേഷൻ (ഡബ്ല്യുഎംസിസി) കീഴിലായിരുന്നു യോഗം. ഈ വർഷം അവസാനത്തോടെ അടുത്ത റൗണ്ട് ചർച്ചകൾ നടത്താനും ഇന്ത്യയും ചൈനയും ധാരണയായിട്ടുണ്ട്.

