നി​രു​പാ​ധി​കം മാ​പ്പ് ന​ൽ​കാ​ൻ ഗ​വ​ർ​ണ​റോ​ട് ശി​പാ​ർ​ശ ചെ​യ്യ​ണം; മ​അ​ദ​നി​ക്കു വേ​ണ്ടി ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രിക്ക് ക​ത്തെ​ഴു​തി ജ​സ്റ്റീ​സ് മാ​ർ​ക്ക​ണ്ഡേ​യ ക​ട്ജു


ന്യൂ​ഡ​ൽ​ഹി: പി​ഡി​പി ചെ​യ​ർ​മാ​ൻ അ​ബ്ദു​ല്‍ നാ​സ​ര്‍ മ​അ​ദ​നി​ക്ക് നി​രു​പാ​ധി​കം മാ​പ്പ് ന​ൽ​കാ​ൻ ഗ​വ​ർ​ണ​റോ​ട് ശി​പാ​ർ​ശ ചെ​യ്യ​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ച് ജ​സ്റ്റീ​സ് മാ​ർ​ക്ക​ണ്ഡേ​യ ക​ട്ജു ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​ക്ക് ക​ത്തെ​ഴു​തി.

22 വ​ർ​ഷം മ​അ​ദ​നി ജ​യി​ലി​ൽ ക​ഴി​ഞ്ഞു. ഒ​രു കാ​ൽ ന​ഷ്ട​പ്പെ​ട്ട മ​അ​ദ​നി​ക്ക് വീ​ൽ ചെ​യ​ർ സ​ഹാ​യ​മി​ല്ലാ​തെ നീ​ങ്ങാ​ൻ ആ​കി​ല്ല. കി​ഡ്നി സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ കാ​ര​ണം ഡ​യാ​ലി​സി​സ് വേ​ണ്ട സ്ഥി​തി​യാ​ണ്.

ഒ​രു ക​ണ്ണി​ന്‍റെ കാ​ഴ്ച പ​കു​തി ന​ഷ്ട​മാ​യി. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ച്ഛ​ൻ കി​ട​പ്പി​ലാ​ണെ​ന്ന അ​വ​സ്ഥ കൂ​ടി പ​രി​ഗ​ണി​ക്ക​ണം. കു​റ്റ​ക്കാ​ര​നാ​ണെ​ങ്കി​ൽ​പോ​ലും വേ​ണ്ട​തി​ല​ധി​കം ശി​ക്ഷ മ​അ​ദ​നി അ​നു​ഭ​വി​ച്ചു ക​ഴി​ഞ്ഞു​വെ​ന്നും ക​ട്ജു ക​ത്തി​ൽ പ​റ​യു​ന്നു.

ഫൈ​സ് അ​ഹ​മ്മ​ദ്‌ ഫാ​യി​സി​ന്‍റെ ക​വി​ത ഉ​ദ്ധ​രി​ച്ചാ​ണ് ക​ട്ജു​വി​ന്‍റെ ക​ത്ത് അ​വ​സാ​നി​ക്കു​ന്ന​ത്.നേ​ര​ത്തെ, കേ​ര​ള​ത്തി​ലേ​ക്ക് വ​രാ​ൻ മ​അ​നി​ക്ക് അ​നു​മ​തി ല​ഭി​ച്ചെ​ങ്കി​ലും സു​ര​ക്ഷ​യൊ​രു​ക്കാ​ർ ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ പ​റ​ഞ്ഞ തു​ക കൊ​ടു​ത്ത് നാ​ട്ടി​ലേ​ക്ക് വ​രേ​ണ്ട​തി​ല്ലെ​ന്നു നി​ല​പാ​ടെ​ടു​ക്കു​ക​യാ​യി​രു​ന്നു.

20 ല​ക്ഷം രൂ​പ മാ​സം ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും നി​ല​പാ​ട്.

Related posts

Leave a Comment