ദീര്‍ഘദൂരയാത്രകള്‍ക്ക് ട്രെയിനില്ലാതെ മലയാളികള്‍ക്ക് എന്താഘോഷം. ഇന്ത്യയിൽ സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന യാത്രാമാർഗമാണ് ട്രെയിൻ. ചരക്കുഗതാഗതം, വിനോദസഞ്ചാരം എന്നിവയുൾപ്പെടെയുള്ള മേഖലകളിലും ഇന്ത്യന്‍ റെയിൽവേ സേവനങ്ങള്‍ നൽകുന്നുണ്ട്. ട്രെയിൻ യാത്രയുമായി ബന്ധപ്പെട്ട് അറിയേണ്ട കാര്യങ്ങളിതാ.
9,000ത്തോളം ട്രെയിനുകൾ
ഇന്ത്യയിൽ വിവിധ തരത്തിലുള്ള 9,000ത്തോളം ട്രെയിനുകൾ സര്‍വീസ് നടത്തുന്നുണ്ട്. അവയെ വേഗവും സൗകര്യങ്ങളുമനുസരിച്ച് വിവിധ ഇനങ്ങളാക്കി തിരിച്ചിട്ടുണ്ട്.രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിനാണ് വന്ദേ ഭാരത്. തുരന്തോ എക്സ്പ്രസുകളും രാജധാനി എക്സ്പ്രസുകളുമാണ് മറ്റു വേഗം കൂടിയ ട്രെയിനുകൾ.
വേഗത്തിൽ അടുത്ത സ്ഥാനങ്ങൾ ശതാബ്ദി, ജനശതാബ്ദി, ഗരീബ് രഥ് ട്രെയിനുകള്‍ക്കാണ്. സൂപ്പർഫാസ്റ്റ് മെയിൽ/എക്സ്പ്രസ്, മെയിൽ/എക്സ്പ്രസ്, ഫാസ്റ്റ് പാസഞ്ചർ, പാസഞ്ചർ എന്നിവയാണ് മറ്റു ട്രെയിനുകൾ.നഗരങ്ങളിൽ പ്രത്യേക നഗരപ്രാന്ത ട്രെയിനുകളും നിലവിലുണ്ട്. ഇത്തരം സര്‍വീസുകളിൽ പ്രധാനപ്പെട്ടതാണ് മെട്രോ ട്രെയിനുകള്‍.
സേവനങ്ങള്‍ അറിയാം…
യാത്രാസേവനങ്ങള്‍ക്ക് പുറമേ ചരക്കുഗതാഗതം, വിനോദസഞ്ചാരം എന്നിവയുൾപ്പെടെയുള്ള മേഖലകളിലും ഇന്ത്യന്‍ റെയിൽവേ സേവനങ്ങള്‍ നൽകുന്നുണ്ട്.ടിക്കറ്റ് ബുക്കിംഗിന് സ്റ്റേഷനുകളിൽ നേരിട്ടെത്തി ടിക്കറ്റെടുക്കുന്ന സംവിധാനമാണ് ഭൂരിഭാഗം പേരും തെരഞ്ഞെടുക്കാറുള്ളത്. എന്നാൽ, ദീർഘദൂര യാത്രകൾക്ക് മുൻകൂട്ടി ടിക്കറ്റുകൾ റിസർവ് ചെയ്യുന്നതാണ് നല്ലത്.
ടിക്കറ്റ് ബുക്കിംഗിന് നിരവധി ആപ്പുകളും പോർട്ടലുകളും നിലവിലുണ്ട്. ട്രാവൽ ഏജൻസികൾ മുഖേനയും ടിക്കറ്റ് ബുക്ക് ചെയ്യാം. ഇന്ത്യൻ റെയിൽവേയുടെ കീഴിലുള്ള ഐആർസിടിസിയുടെ എന്ന പോർട്ടൽ വഴിയും റെയിൽ വൺ ആപ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.
കൂടാതെ, റെയിൽ യാത്രി പോർട്ടൽ, പേടിഎം, ഇക്സിഗോ, മേക്ക് മൈ ട്രിപ്, റെഡ് ബസ് തുടങ്ങിയവ വഴിയും ടിക്കറ്റെടുക്കാം.ജനറൽ, പ്ലാറ്റ്ഫോം ടിക്കറ്റുകൾ യുടിഎസ് ആപ് വഴിയും സ്റ്റേഷനുകളിലെ എടിവിഎം മെഷീനുകൾ വഴിയും വാങ്ങാം. യാത്രയിൽ ടിക്കറ്റിന് പുറമേ തിരിച്ചറിയൽ കാർഡും കൈയിൽ കരുതാൻ ശ്രദ്ധിക്കണം.വിദ്യാർഥികൾ, അംഗപരിമിതർ, രോഗികൾ എന്നിവർക്ക് ടിക്കറ്റ് നിരക്കിൽ ആനുകൂല്യങ്ങളുണ്ട്.
ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ പ്രിഫറൻസ് നൽകണം
അഞ്ചു വയസിന് താഴെയുള്ള കുട്ടികൾക്ക് ടിക്കറ്റ് ആവശ്യമില്ല. അഞ്ചിനും 12നും ഇടയിലുള്ള കുട്ടികൾക്ക് പ്രത്യേക ബെർത്ത് അല്ലെങ്കിൽ സീറ്റ് ആവശ്യമില്ലെങ്കിൽ മുതിർന്നവർക്കുള്ള ടിക്കറ്റ് നിരക്കിന്റെ പകുതി നൽകിയാൽ മതിയാകും. വിൻഡോ സീറ്റ്, ഇഷ്ടമുള്ള ബെർത്ത് തുടങ്ങിയവ വേണ്ടവർ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ അതിനായി പ്രിഫറൻസ് നൽകണം.
ബുക്ക് ചെയ്ത ടിക്കറ്റ് ടിക്കറ്റ് കാൻസൽ ചെയ്യുമ്പോൾ റീഫണ്ടിന് യോഗ്യതയുണ്ട്. നിശ്ചിത സമയപരിധിക്കുള്ളിൽ കാൻസൽ ചെയ്താൽ മാത്രമാണ് റീഫണ്ട് ലഭിക്കുക. വെയിറ്റിംഗ് ലിസ്റ്റ് ട്രെയിനിലെ എല്ലാ സീറ്റുകളും ബെർത്തുകളും മറ്റുള്ളവർ ബുക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് ‘വെയിറ്റിംഗ് ലിസ്റ്റ്’ ടിക്കറ്റാണ് ലഭിക്കുക. മറ്റു യാത്രികർ ടിക്കറ്റ് റദ്ദാക്കിയാലാണ് വെയിറ്റിങ് ലിസ്റ്റിലെ നിങ്ങളുടെ ടിക്കറ്റ് സ്ഥിരീകരിക്കുക. ആർഎസി ടിക്കറ്റുകൾ ആർഎസി (റിസർവേഷൻ എഗൻസ്റ്റ് കാൻസലേഷൻ) ടിക്കറ്റുകളിൽ ഒരു ബെർത്തിൽ രണ്ടു യാത്രികർക്ക് യാത്രചെയ്യാൻ അനുവാദമുണ്ട്. സ്ഥിരീകരിച്ച ടിക്കറ്റുള്ളവർ യാത്ര ചെയ്യുന്നില്ലെങ്കിൽ, അവരുടെ ബെർത്ത് മറ്റു യാത്രികർക്ക് ആർഎസി ആയി നൽകും.
തത്കാൽ ടിക്കറ്റുകൾ
അടിയന്തര സാഹചര്യങ്ങളിൽ യാത്രയ്ക്കായി ടിക്കറ്റുകൾ ലഭ്യമാക്കാനുള്ള റെയിൽവേയുടെ സംവിധാനമാണ് തത്കാൽ. ഏകദേശം എല്ലാ ട്രെയിനുകളിലും നിശ്ചിത ശതമാനം സീറ്റുകൾ തത്കാലിനായി നീക്കിവെക്കാറുണ്ട്.
ഐആർസിടിസി അക്കൗണ്ടും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിച്ചവർക്കാണ് തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാനാവുക. പാസഞ്ചർ റിസർവേഷൻ കൗണ്ടറുകൾ വഴിയും അംഗീകൃത ഏജന്റുമാർ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും. ഐആർസിടിസി തത്കാൽ ഓട്ടോമേഷൻ ടൂൾ വഴിയും എളുപ്പത്തിൽ ടിക്കറ്റെടുക്കാം.
യാത്രക്കാരുടെ മൊബൈൽ നമ്പറിലേക്ക് വരുന്ന ഒടിപി നൽകിയാണ് ബുക്കിംഗ് പൂർത്തിയാക്കേണ്ടത്. യാത്രയ്ക്ക് ഒരു ദിവസം മുമ്പ് മാത്രമേ ഇത് ബുക്ക് ചെയ്യാൻ സാധിക്കൂ. യാത്രക്കാരല്ലാത്തവർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമുകളിൽ പ്രവേശിക്കുമ്പോൾ പ്ലാറ്റ്ഫോം ടിക്കറ്റ് എടുക്കണം. സ്റ്റേഷനിൽനിന്ന് നേരിട്ടോ യുടിഎസ്, റെയിൽ വൺ ആപ്പുകൾ വഴിയോ ടിക്കറ്റുകൾ വാങ്ങാം.
റെയിൽ വൺ ആപ്പുകളിലും പോർട്ടലുകളിലുമായി ലഭിച്ചിരുന്ന റെയിൽവേയുടെ വിവിധ സേവനങ്ങൾ ‘റെയിൽ വൺ’ എന്ന ഒറ്റ പ്ലാറ്റ്ഫോമിൽ ലഭിക്കും ടിക്കറ്റ് ബുക്കിംഗ്, ട്രെയിൻ ട്രാക്കിംഗ്, ഭക്ഷണം ഓർഡർ ചെയ്യൽ, പരാതി പരിഹാരം തുടങ്ങിയ സേവനങ്ങൾക്ക് ഇനി ഈ ആപ്പിനെ ആശ്രയിച്ചാൽ മതിയാകും. റെയിൽ കണക്ട്, യുടിഎസ് ആപ്പുകളുടെ ഉപഭോക്താക്കൾക്ക് അതിലെ യൂസർ നെയിമും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യാം.
വിവിധ ക്ലാസുകൾയാത്രക്കാരുടെ ഇഷ്ടത്തിനനുസരിച്ച് വ്യത്യസ്ത തരത്തിലുള്ള ക്ലാസുകളിൽ യാത്ര ചെയ്യാനുള്ള സൗകര്യം റെയിൽവേ ഒരുക്കിയിട്ടുണ്ട്. യാത്രയുടെ സ്വഭാവം, ദൈർഘ്യം, സാമ്പത്തികം, കാലാവസ്ഥ എന്നിവയെ അടിസ്ഥാനമാക്കിയാണ് ട്രെയിൻ ക്ലാസുകൾ തെരഞ്ഞെടുക്കേണ്ടത്.
പാഴ്സല്‍ സര്‍വീസ്
റെയിൽവേയുടെ പാഴ്സല്‍ സര്‍വീസ് സര്‍വീസ് വഴി നിങ്ങളുടെ സാധനങ്ങൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കയയ്ക്കാം. പഴങ്ങളും പച്ചക്കറികളും മുതൽ മോട്ടോർ സൈക്കിളുകളും റിക്ഷകളും വരെ കയറ്റിയയക്കാനുള്ള സൗകര്യമാണ് റെയിൽവേ ഒരുക്കുന്നത്. റെയിൽവേ സ്റ്റേഷനിൽനിന്ന് വെബ്സൈറ്റ് വഴിയും ബുക്കിംഗ് നടത്താം. സാധാരണ എല്ലാ പാസഞ്ചർ ട്രെയിനുകളിലും പാർസൽ സർവിസുണ്ട്. കൂടാതെ, പാർസൽ സ്പെഷൽ ട്രെയിനുകളും നിലവിലുണ്ട്.അവയുടെ വിശദാംശങ്ങൾ റെയിൽവേയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.തപാൽ വകുപ്പുമായി സഹകരിച്ചുള്ള വാതിൽപ്പടി പാർസൽ സേവനവും ലഭ്യമാണ്.

