കെ​എ​സ്ആ​ർ​ടി​സി പെ​ൻ​ഷ​ൻ കു​ടി​ശി​ക: സ​ഹകരണ സം​ഘ​ങ്ങ​ൾ​ക്ക് 74.33 കോ​ടി അ​നു​വ​ദി​ച്ചു

ചാ​ത്ത​ന്നൂ​ർ: കെഎ​സ്ആ​ർ​ടി​സി​യി​ലെ വി​ര​മി​ച്ച ജീ​വ​ന​ക്കാ​ർ​ക്ക് പെ​ൻ​ഷ​ൻ കൊ​ടു​ത്ത തു​ക​യു​ടെ കു​ടി​ശി​ക​യാ​യ 74.33 കോ​ടി സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചു. സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ ക​ൺ​സോ​ർ​ഷ്യം രൂ​പവത്ക​രി​ച്ച് അ​തു​വ​ഴി​യാ​ണ് പെ​ൻ​ഷ​ൻ വി​ത​ര​ണം ന​ട​ത്തി ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

തു​ക കു​ടി​ശി​ക​യാ​യ​തോ​ടെ, എ​ത്ര​യും വേ​ഗം തു​ക അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​ഹ​ക​ര​ണ സം​ഘം രജി​സ്ട്രാ​ർ സ​ർ​ക്കാ​രി​നു ക​ത്ത് ന​ല്കി​യി​രു​ന്നു. ഈ ​ക​ത്ത് സ​ർ​ക്കാ​ർ പ​രി​ഗ​ണി​ച്ച് പ്ലാ​ൻ ഫ​ണ്ടി​ൽ നി​ന്നു​മാ​ണ് 74.33 രൂ​പ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

ഈ ​തു​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ൽ എ​ത്തു​ന്ന​തോ​ടെ പെ​ൻ​ഷ​ൻ വി​ത​ര​ണം ന​ട​ക്കാ​ൻ സാ​ധ്യ​ത തെ​ളി​ഞ്ഞു.

Related posts

Leave a Comment